കീഴാറ്റൂർ: ബൈപ്പാസ് നിർമാണത്തിനെതിരെ ശക്തമായ സമരം തുടരുന്ന വയൽക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിെൻറ വീടിനു നേരെ കല്ലേറ്.ഇെന്ന് പുലർച്ചെ 1.45ഒാടുകൂടിയാണ് സംഭവം. കല്ലേറിൽ വീടിെൻറ മുകൾ നിലയിലെയും താഴെ നിലയിലെയും ജനൽ ചില്ലകൾ തകർന്നു. പുലർച്ചെ ബൈക്കിനെത്തിയ ചിലരാണ് കല്ലെറിഞ്ഞതെന്ന് െപാലീസ് അറിയിച്ചു.
സുരേഷും കുടംബവും വിട്ടിനുള്ളിൽ കിടന്നുറങ്ങുേമ്പാഴാണ് സംഭവം. കല്ലേറുണ്ടായ ഉടൻ സുരേഷ് പൊലീസിെന വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. ആരാണ് സംഭവത്തിന് പിറകിലെന്ന് കെണ്ടത്താനായിട്ടില്ല. സംഭവത്തിൽ െപാലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.