കണ്ണൂർ: പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ് കടിച്ചുകീറി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച്ച രാവിലെ 10ഓടെയാണ് പാനൂർ അയ്യപ്പക്ഷേത്രത്തിന് സമീപത്ത് തെരുവുനായയുടെ കടിയേറ്റ ഒന്നരവയസുകാരനെയും കൊണ്ടു ബന്ധുക്കൾ ചാല മിംസ് ആശുപത്രിയിൽ ചികിത്സ തേടിയത്.
കുനിയിൽ നസീർ- മുർഷിദ ദമ്പതികളുടെ മകൻ ഒന്നര വയസുകാരൻ ഐസിൻ നസീറിനെയാണ് ചൊവ്വാഴ്ച്ച രാവിലെ തെരുവുനായ് ആക്രമിച്ചത്. വീട്ടുമുറ്റത്തുവെച്ചായിരുന്നു അക്രമം. കണ്ണ്, മൂക്ക്, ചെവി എന്നിവയ്‌ക്കെല്ലാം ഗുരുതരമായി പരിക്കേറ്റു. വായിലെ പല്ലുകളും നഷ്ടമായിട്ടുണ്ട്. കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.