കല്‍പറ്റ: കോഴിക്കോട് തെരുവില്‍നിന്ന് നായ്ക്കളെ പിടികൂടി കല്‍പറ്റക്കടുത്ത എടഗുനിയിലെ പറമ്പില്‍ പാര്‍പ്പിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. നാട്ടുകാരുടെ പരാതിയിലാണ് കൽപറ്റ പൊലീസ് കേസെടുത്തത്. തെരുവു നായക്കളെ ജനവാസ പ്രദേശത്ത് വളർത്തുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ വെള്ളിയാഴ്ച രാവിലെ കല്‍പറ്റ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉപരോധിച്ചു. രാവിലെ ജ്വല്ലറി തുറക്കുന്നതിന് മുമ്പായി എത്തിയ നാട്ടുകാര്‍ ഏറെ നേരം കുത്തിയിരുന്ന് സമരം നടത്തി.
സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സമരത്തെ അഭിസംബോധന ചെയ്തു. ആര്‍ക്കും എവിടെയും എത്ര നായ്ക്കളെയും വളര്‍ത്താമെന്നും പക്ഷേ, അത് കല്‍പറ്റയില്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് എ.ഡി.എം സ്ഥലത്തത്തെി സമരക്കാരുമായി സംസാരിച്ചു. മൃഗക്ഷേമ വകുപ്പ് നിയമപ്രകാരമുള്ള പ്രത്യേക കൂട്, ഭക്ഷണം, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നായ്ക്കളെ അവിടെ താമസിപ്പിക്കാമെന്നും അല്ളെങ്കില്‍ 24 മണിക്കൂറിനകം തിരിച്ചുകൊണ്ടുപോകണമെന്നും ആവശ്യപ്പെട്ട് എ.ഡി.എം നോട്ടീസ് നല്‍കി. ഈ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിരിഞ്ഞുപോയത്.
ബുധനാഴ്ച രാത്രിയാണ് ബോബി ചെമ്മണ്ണൂരിന്‍െറ ഉടമസ്ഥതയിലുള്ള എടഗുനിയിലെ സ്ഥലത്ത് നായ്ക്കളെ കൂട്ടത്തോടെ എത്തിച്ചത്. കമ്പിവേലിക്കുള്ളിലാണെങ്കിലും ഇവക്ക് ആവശ്യമായ ഭക്ഷണം നല്‍കിയില്ളെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പ്രദേശവാസികളാണ് നായ്ക്കള്‍ക്ക് വെള്ളമത്തെിച്ചുകൊടുത്തത്.
ഇത്രയും നായ്ക്കളെ ഒന്നിച്ച് താമസിപ്പിച്ചത് സമീപത്തെ പാലിയേറ്റിവ് ക്ളിനിക്കില്‍ വരുന്നവര്‍ക്കും പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നവര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നാണ് ആശങ്ക. പല നായ്ക്കളും രോഗം ബാധിച്ചവയാണ്.
ഇവ കൂട്ടമായി കുരച്ച് ബഹളം വെക്കുന്നതിനാല്‍ പരിസരത്ത് താമസിക്കാന്‍ ബുദ്ധിമുട്ടാണെന്ന് റസിഡന്‍റ് അസോസിയേഷന്‍ ഭാരവാഹി കെ.കെ. നായര്‍ പറഞ്ഞു. ഈ പറമ്പിന് തൊട്ടുതാഴെകൂടി ഒഴുകുന്ന തോട് മലിനമാക്കാനും ഇത് ഇടവരുത്തുമെന്ന് കരുതുന്നു. ഈ സാഹചര്യത്തിലാണ് ജ്വല്ലറി ഉപരോധിക്കാന്‍ തീരുമാനിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
തെരുവുനായ് സംരക്ഷണം: പൊലീസ് സഹായമാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂര്‍
കോഴിക്കോട്: കോഴിക്കോടുനിന്ന് പിടികൂടിയ നായ്ക്കളെ വയനാട്ടിലെ കല്‍പറ്റയിലേക്ക് കൊണ്ടുപോകുന്നതിന് സംരക്ഷണമാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂര്‍ പൊലീസ് മേധാവികളെ കണ്ടു. എ.ഡി.ജി.പി സുധേഷ് കുമാറുമായും ജില്ലാ പൊലീസ് മേധാവി ഉമ ബെഹ്റയുമായും സംസാരിച്ചു. വയനാട്ടിലായതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ളെന്നാണ് പൊലീസ് അധികൃതര്‍ അറിയിച്ചത്. വയനാട് കലക്ടറുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.
നായ്ക്കളെ വയനാട് കല്‍പറ്റയിലെ പത്ത് ഏക്കര്‍ സ്ഥലത്ത് വളര്‍ത്താനാണ് തീരുമാനം. എന്നാല്‍, പ്രദേശത്തെ പ്രതിഷേധം കണക്കിലെടുത്ത് ഇവയെ വെള്ളിയാഴ്ച രാത്രിയും കോഴിക്കോടുനിന്ന് കൊണ്ടുപോകാനായിട്ടില്ല. കോഴിക്കോട് കലക്ടറേറ്റിന് മുന്നിലാണിപ്പോള്‍ നായ്ക്കളടങ്ങിയ വാഹനമുള്ളത്.
ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് പരിസരത്തുനിന്ന് 20ഓളം നായ്ക്കളെയാണ് വെള്ളിയാഴ്ച പിടികൂടിയത്. ഇതിനിടയില്‍ ബോബി ചെമ്മണ്ണൂരിന് നായുടെ കടിയേറ്റു. തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 32 തെരുവുനായ്ക്കളെ നഗരത്തില്‍നിന്ന് പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.