അട്ടപ്പാടിയിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ തിരുവോണനാളിൽ മൂന്നു വയസുകാരനെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടിയെ കടിച്ച നായ് ഇന്നലെ ചത്തിരുന്നു. ഈ നായുടെ സാമ്പിൾ മൃഗസംരക്ഷണവകുപ്പിന്റെ പാലക്കാട്ടെ ആർ‍.ഡി.ഡി.എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ഷോളയൂരിലെ സ്വർണപിരിവ് ഊരിലെ ആകാശിനാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖം നായ് കടിച്ചുപറിച്ചിരുന്നു. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് നായ ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടത്തറ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിക്ക് പേവിഷബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    
News Summary - stray dog ​​that bit a three-year-old boy in Attapadi has been diagnosed with rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.