representative image

തെരുവുനായ്ക്കൂട്ടം മുന്നിൽ ചാടി; ബൈക്ക് മറിഞ്ഞ്‌ നാലുവയസ്സുകാരനടക്കം മൂന്നുപേർക്ക് പരിക്ക്

ഹരിപ്പാട്: തെരുവുനായ്ക്കൂട്ടം മുന്നിൽ ചാടിയതോടെ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ്‌ മൂന്നുപേർക്ക് പരിക്ക്. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ഇരുപത്തിരണ്ടിൽ വിനീഷ് (36), ഭാര്യ യമുന (29), മകൻ അശ്വഘോഷ് (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ഏഴിന് നെടുന്തറ ജങ്ഷന് കിഴക്കുവശമായിരുന്നു അപകടം.

ഉടൻതന്നെ മൂവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ വിനീഷിനെയും ഭാര്യ യമുനയെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - stray dogs jumped ahead; Three people, including a four-year-old boy, were injured after the bike overturned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.