തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണത്താൽ ഇനിയുമൊരു മരണം സംഭവിക്കാതിരിക്കാൻ ഫലപ്രദവും ശക്തവുമായ നടപടികൾ കൈക്കൊള്ളണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് സർക്കാർ കൈക്കൊള്ളുന്ന നടപടികൾ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം സമർപ്പിക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർദേശിച്ചു.
തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം ജസ്റ്റിസ് സിറിജഗൻ കമീഷനിൽ നിക്ഷിപ്തമാണ്. എന്നാൽ, ഓരോ കാരണങ്ങൾ പറഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്ന് ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നത് ശരിയല്ല.
തെരുവുനായ് ശല്യം അവസാനിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗം ഫലപ്രദമായി നടപ്പാക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. പാവപ്പെട്ടവരെയും നിസ്സഹായരെയും സംബന്ധിച്ചിടത്തോളം തെരുവുനായ് അവരുടെ ജീവനുതന്നെ ഭീഷണിയാണെന്ന് കമീഷൻ വിലയിരുത്തി. പുല്ലുവിള സംഭവത്തിെൻറ പശ്ചാത്തലത്തിൽ പൊതുപ്രവർത്തകനായ പി.കെ. രാജു ഫയൽ ചെയ്ത കേസിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.