പയ്യന്നൂര്‍: പയ്യന്നൂരിൽ നാടോടിബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതി ബംഗളൂരുവിലേക്ക് കടന്നതായാണ് സൂചന. സൈബർസെല്ലിെൻറ സഹായത്തോടെ പൊലീസ് പ്രതിയെ കണ്ടെത്താൻ ശ്രമിക്കുകയാണ്. തിങ്കളാഴ്ച പൊലീസ് ബംഗളൂരുവിലേക്ക് പോയേക്കും. പീഡനക്കേസിലെ പ്രതികളെ പൊലീസ് രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിെൻറ പശ്ചാത്തലത്തിൽ എത്രയും പെട്ടെന്ന് പ്രതിയെ നിയമത്തിെൻറ മുന്നിലെത്തിക്കാനാണ് ശ്രമം.
സംഭവത്തിൽ പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തെ പി.ടി. ബേബിരാജിനെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് കേസ്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് മാതാവിെൻറ കൂടെ ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. കുട്ടി ബഹളംെവച്ചതിനെ തുടർന്ന് ബന്ധുക്കൾ ഉണർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ നാടോടികൾ തലക്കടിച്ചുവീഴ്ത്തി. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെങ്കിലും ആ സമയത്ത് പരാതി ലഭിക്കാത്തതിനാൽ പൊലീസ് അറസ്റ്റ്ചെയ്തിരുന്നില്ല.
തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പിന്നീട് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവം നടന്നതിെൻറ പിറ്റേദിവസം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നതായും പറയുന്നു.50,000 രൂപയുടെ ചെക്ക് നൽകി പരാതി നൽകരുതെന്നാവശ്യപ്പെട്ടതായാണ് വിവരം. ഇത് പുറത്തായതോടെ പൊലീസ് നാടോടി കുടുംബത്തെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.