ആലുവ: ഡയറക്ട് സെല്ലിങ്ങിന്‍റെ മറവിൽ മണിചെയിന്‍, പിരമിഡ് സ്കീം തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ദേശീയ ഉപഭോക്തൃ ദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡയറക്ട് സെല്ലിങ്, മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കാനും പരാതികൾ സ്വീകരിക്കാനും പ്രത്യേക സംവിധാനത്തിന് രൂപം കൊടുത്തിട്ടുണ്ട്. ഡയറക്ട് സെല്ലിങ് കമ്പനികൾ ഈ സംവിധാനത്തിൽ എൻറോൾ ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാന്‍ എം.ഒ. ജോൺ, പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണർ മുകുന്ദ് ഠാക്കൂർ, ലീഗൽ മെട്രോളജി കൺട്രോളർ വി.കെ. അബ്‌ദുൽ ഖാദർ, ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്‍റ് ഡി.ബി. ബിനു എന്നിവർ പങ്കെടുത്തു. ഉപഭോക്തൃ കേരളം മാസികയുടെ പ്രകാശനം കവി വേണു വി. ദേശത്തിന് നൽകി മന്ത്രി നിർവഹിച്ചു. വിവിധ പുരസ്കാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ജില്ല ഉപഭോക്തൃ കമീഷന് ഹരിത സ്ഥാപന സർട്ടിഫിക്കറ്റും കൊച്ചിന്‍ കോളജിന് ഹരിത കലാലയ സർട്ടിഫിക്കറ്റും മന്ത്രി സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.