സമരം: ലോക്കോ പൈലറ്റുമാർ ലേബർ കമീഷണർക്ക് പരാതി നൽകി

പാലക്കാട്: ലോക്കോ പൈലറ്റുമാരുടെ സമരവുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എ.ഐ.എൽ.ആർ.എസ്.എ) കേന്ദ്ര ഡെപ്യൂട്ടി ചീഫ് ലേബർ കമീഷണർക്ക് പരാതി നൽകി. വിശ്രമം നിഷേധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ, കർണാടക ഹൈകോടതി വിധികൾ നടപ്പാക്കാത്ത ദക്ഷിണ റെയിൽവേ മാനേജ്മെന്റിനെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

അതേസമയം, സമരം 18 ദിവസം പിന്നിട്ടതോടെ പാലക്കാട് ഡിവിഷനിൽ 72 ജീവനക്കാർക്കും തിരുവനന്തപുരം ഡിവിഷനിൽ 90 പേർക്കും റെയിൽവേ കുറ്റപത്രം നൽകി. തിരുവനന്തപുരം ഡിവിഷൻ പരിധിയിൽ രണ്ടുപേരെ സ്ഥലംമാറ്റി. തിരുവനന്തപുരത്തെ ജീവനക്കാരനെ എറണാകുളത്തേക്കും എറണാകുളത്തെ ജീവനക്കാരനെ നാഗർകോവിലിലേക്കുമാണ് മാറ്റിയത്. പാലക്കാട് ഡിവിഷനിൽ ഇതുവരെ 14 പേരെ സ്ഥലംമാറ്റി. ജീവനക്കാരോട് റെയിൽവേ പ്രതികാരനടപടികളാണ് കൈക്കൊള്ളുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Strike: Loco pilots file complaint with Labor Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.