തിരുവനന്തപുരം: മത്സ്യം മായം കലര്ന്നതാണോയെന്ന് ഉപഭോക്താവിന് നേരിട്ട് പരിശോധിക്കാന്‍ നടപ്പാക്കിയ ‘സ്ട്രിപ്’ സംവിധാനം പാതിവഴിയിൽ നിലച്ചു. മാർക്കറ്റിലെത്തുന്ന മത്സ്യത്തിൽ അമിതമായ അളവിൽ ഫോർമാലിൻ, അമോണിയ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് വ്യാപകമായതോടെയാണ് സംവിധാനം നടപ്പാക്കിയത്.
മത്സ്യം വാങ്ങുന്നതിന് മുമ്പുതന്നെ ഉപഭോക്താവിന് സ്ട്രിപ് വഴി പരിശോധിച്ച് രാസപദാർഥമില്ലെന്ന് ഉറപ്പാക്കാമായിരുന്നു.പരിശോധന നിലച്ചതോടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം രാസപദാർഥങ്ങൾ കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് വ്യാപകമായാണെത്തുന്നത്. മത്സ്യത്തിലെ വിഷാംശം കണ്ടെത്താനുള്ള സ്ട്രിപ് 2017ല്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സിഫ്റ്റ്) ശാസ്ത്രജ്ഞരാണ് വികസിപ്പിച്ചത്. 2018ല്‍ ഇത് വിപണിയിലെത്തിച്ചു. തുടക്കത്തിൽ രണ്ടുരൂപക്ക് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് അഞ്ചുരൂപയാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഒരു തുള്ളി ലായനി സ്ട്രിപ്പില്‍ ഒഴിച്ച് മത്സ്യത്തിന് മുകളില്‍ വെച്ചാല്‍ നിറം മാറ്റത്തിലൂടെ മായം കലർന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ കഴിയും. പച്ച നിറത്തിലുള്ള സ്ട്രിപ് മത്സ്യത്തിൽ തൊട്ടശേഷവും നിറവ്യത്യാസമില്ലാതെ തുടര്‍ന്നാല്‍ മായം കലര്‍ന്നിട്ടില്ലെന്ന് ഉറപ്പാക്കാം.
രാസപദാർഥം കലർന്നിട്ടുണ്ടെങ്കില്‍ സ്ട്രിപ്പിന്റെ നിറം നീലയായി മാറും. മായം കൂടുതലാണെങ്കിൽ നിറം കടും നീലയാകും. മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസിനൊപ്പമാണ് അമോണിയയും ഫോര്‍മാലിനും കലര്‍ത്തുന്നത്. ഐസ് അലിഞ്ഞുപോകുന്നതോടെ അമോണിയയും ഫോര്‍മാലിനും മത്സ്യത്തില്‍ പറ്റിപ്പിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.