പാലക്കാട്: രാജ്യത്തെ സംഘടിത തൊഴിലാളി ശക്തിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ശക്തികൾക്കെതിരെ തൊഴിലാളി സമൂഹം ഒന്നിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. എസ്.ടി.യു 60ാം വാർഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിെൻറ ഏകത്വവും മൂല്യങ്ങളും തല്ലിത്തകർത്ത്്് കോർപറേറ്റ് ശക്തികൾക്ക്്് പരവതാനി വിരിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. അതിനായി ന്യൂനപക്ഷ--ദളിത്-പിന്നാക്ക വിഭാഗങ്ങളെ ശത്രുക്കളായി കണ്ട്് അടിച്ചമർത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജാതി-മത ചിന്തകൾക്കതീതമായ ഒരുമയാണ് ഈ രാഷ്ട്രീയ സാഹചര്യത്തിൽ അനിവാര്യമായിരിക്കുന്നതെന്നും തൊഴിലാളി കൂട്ടായ്മകൾ ഇതിനായി യത്നിക്കണമെന്നും ഹൈദരലി തങ്ങൾ കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡൻറ് അഹമ്മദ്കുട്ടി ഉണ്ണികുളം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യുവിെൻറ തൊഴിൽശക്തിയെ മുസ്ലിം ലീഗ് ഒരിക്കലും ഒരു ചട്ടുകമായി ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽശക്തിക്ക് പിന്തുണ നൽകുക മാത്രമാണ് ലീഗ് ചെയ്തിട്ടുള്ളത്. അതിനിയും തുടരുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
ജനറൽ സെക്രട്ടറി അഡ്വ. എം. റഹ്മത്തുല്ല സ്വാഗതം പറഞ്ഞു. അഹമ്മദ്കുട്ടി ഉണ്ണികുളം രചിച്ച എസ്.ടി.യു സമ്പൂർണ ചരിത്രം ഇംഗ്ലീഷ് പരിഭാഷ ഹൈദരലി തങ്ങൾ പ്രകാശനം ചെയ്തു. അഡ്വ. കെ.എൻ.എ. ഖാദർ, പ്രഫ. എൻ.പി. സിങ്, ദേശീയ പ്രസിഡൻറ് അംജദ് അലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.