രാത്രിയിൽ കോളജിൽ കയറാൻ തടസമായ ഗേറ്റ് അടിച്ചുമാറ്റി വിദ്യാർഥി; ഒടുവിൽ പൊലീസ് പിടിയിൽ

പാലക്കാട്: രാത്രിയില്‍ കോളജിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് തടസ്സമുണ്ടാകാതിരിക്കാൻ ഗേറ്റുതന്നെ അടിച്ചുമാറ്റിയ വിദ്യാർഥി പിടിയിൽ. പാലക്കാട്​ ഗവ. വിക്ടോറിയ കോളജിലാണ്​ സംഭവം. ഒരാഴ്ച മുമ്പാണ് ഗേറ്റ് അഴിച്ചുമാറ്റിയത്​. ഈ ഗേറ്റ് മെൻസ്​ ഹോസ്റ്റലിലെ ശുചിമുറിയിൽനിന്ന് കണ്ടെത്തി. തടസ്സമൊഴിവാക്കാനാണ്​ ഇതു ചെയ്തതെന്നാണ്​ പിടയിലായ വിദ്യാർഥിയുടെ മൊഴി.

കോളജിന്റെ പ്രധാന ഗേറ്റ് വൈകീട്ട് അടക്കുന്നതാണ് പതിവ്. തുടർന്ന് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്കിറങ്ങാനും ചെറിയ ഗേറ്റാണ് ഉപയോഗിച്ചിരുന്നത്. ഈ ഗേറ്റ്​ കാണാതായതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന്​ കോളജ് പ്രിൻസിപ്പൽ പൊലീസിനെ സമീപിക്കുകയായിരുന്നു.

സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥി കുടുങ്ങിയത്. കേസിൽ നാല് പ്രതികളിൽ ഒരാളാണ് അറസ്റ്റിലായത്. മൂന്നുപേർ സംഭവത്തിനുശേഷം ഒളിവിലാണ്.  

Tags:    
News Summary - student arrested for gate theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.