അടിമാലി: ദീപാലങ്കാരങ്ങൾ അഴിക്കുന്നതിനിടെ പള്ളി മുറ്റത്തെ കൽക്കുരിശിെൻറ മുകൾ ഭാഗം അടർന്ന് ദേഹത്ത് വീണ് വിദ്യാർഥി മരിച്ചു. അടിമാലി മച്ചിപ്ലാവ് സ്വദേശി അറയ്ക്കൽ സലിയുടെ മകൻ ആൽബിനാണ് (20) മരിച്ചത്. മച്ചിപ്ലാവ് അസീസി പള്ളിയുടെ മുന്നിൽ ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളിൽ ഈ പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾ നടന്നിരുന്നു.
തിരുനാൾ കഴിഞ്ഞ് പള്ളിക്ക് ചുറ്റുമുള്ള ദീപാലങ്കാരങ്ങൾ അഴിച്ച് നീക്കുന്നതിനിടെ വൈദ്യുതി മാല കൽക്കുരിശിന് ഇടയിൽപ്പെട്ടു. ഇത് എടുക്കുന്നതിന് ആൽബിൻ കുരിശിൽ പിടിക്കുന്നതിനിടെ മുകൾഭാഗം അടർന്ന് ദേഹത്ത് വീഴുകയായിരുന്നു. രക്തസ്രാവത്തെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ, തിങ്കളാഴ്ച മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പെരുമ്പാവൂരിൽ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് വിദ്യാർഥിയായിരുന്നു. ഷേർളിയാണ് മാതാവ്. ലിബിൻ ഏക സഹോദരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.