സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഡെങ്കിപ്പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. സുല്‍ത്താന്‍ ബത്തേരി ഒന്നാംമൈല്‍ സ്വദേശി മുഹമ്മദിന്‍റെ മകന്‍ അഹ്‌നസ് (14) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഗുരുതരാവസ്ഥയില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥി 10.30ഓടെ മരിക്കുകയായിരുന്നു.
നേരത്തേ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹ്‌നസ് അതീവഗുരുതരാവസ്ഥിയിലാണ് മെഡിക്കല്‍ കോളജിലെത്തിയതെന്നും കുട്ടി ഡെങ്കിപ്പനി ബാധിതനായിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബത്തേരി അസംപ്ഷന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: ശാദിയ. സഹോദരന്‍: അമീന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.