പുഴയിലിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു

പൂനൂർ (കോഴിക്കോട്): പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. പൂനൂർ ഏഴുവളപ്പിൽ വെങ്ങളത്ത് അബ്ദുൽ ജലീലിന്‍റെ (അക്ഷയ, പൂനൂർ) മകൻ റയാൻ മുഹമ്മദാണ് (11) മരിച്ചത്. കൂട്ടുകാരനോടൊപ്പം പൂനൂർ പുഴയിൽ മഠത്തുംപൊയിൽ തട്ടഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

റയാൻ മുഹമ്മദിനെ നാട്ടുകാർ പുഴയിൽ നിന്ന് കരക്കെത്തിച്ച് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Tags:    
News Summary - student drowned to death in punoor river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.