തിരുവനന്തപുരത്ത് വ്യത്യസ്ത ഇടങ്ങളിൽ മൂന്നു പേരെ കടലിൽ കാണാതായി; ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടു വ്യത്യസ്ത അപകടങ്ങളിൽ കടലിൽ കാണാതായ മൂന്നുപേരിൽ ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശിയായ ജോഷ്വാണ് (19) മരിച്ചത്. ഉച്ചക്ക് ഒരുമണിയോടെ മര്യനാട് കടലിൽ കുളിക്കാനിറങ്ങിയ ജോഷ്വയെ കാണാതാവുകയായിരുന്നു. മത്സ്യതൊഴിലാളികളും തീരദേശ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്.  

സെന്റ് ആന്‍ഡ്രൂസിൽ രാവിലെ പത്തുമണിയോടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ നെവിനെ(18) ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തുക്കള്‍ നെവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അഞ്ചുതെങ്ങിൽ കടലിൽ കുളിക്കാനിറങ്ങിയ അരുണിനെയും കാണാതായി. തീരദേശ പോലീസും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.  

Tags:    
News Summary - Student drowns while bathing in sea in Thiruvananthapuram; search underway for two more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.