തൃശൂർ: ട്രെയിനിന് കല്ലെറിഞ്ഞ അഞ്ചംഗ വിദ്യാർഥി സംഘത്തെ വടക്കാഞ്ചേരി പൊലീസ് പിടികൂടി. ജൂലൈ 28ന് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലൂടെ കടന്നുപോയ പരശുറാം എക്സ്പ്രസിനും ഇന്റർസിറ്റി എക്സ്പ്രസിനും നേരെയാണ് കല്ലേറ് ഉണ്ടായത്. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളെ പിടികൂടിയത്.
ലോക്കോ പൈലറ്റിന്റെ മൊഴിയിൽനിന്ന് കുട്ടികളാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്ന് സൂചന ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കല്ലെറിഞ്ഞവരെ കണ്ടെത്തിയത്.
റെയിൽവേ പൊലീസും സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ട്രെയിനിന് കല്ലെറിഞ്ഞ കുട്ടികളുടെ വിവരങ്ങൾ തുടർനടപടികൾക്കായി റെയിൽവേ പൊലീസിന് കൈമാറിയതായി വടക്കാഞ്ചേരി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.