പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ടതിന്​ നടപടി; കാലിക്കറ്റിലേത്​ ക​ള്ള​പ്ര​ചാ​ര​ണമെന്ന്​ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ​ട​രു​ന്ന​തി​നാ​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ക​ള്ള​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന്‌ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ.

തീ​ർ​ത്തും ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​തെ​ന്ന് കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി സ്​​റ്റു​ഡ​ൻ​റ്​​സ് ക​ല​ക്ടി​വ്, പി.​ജി സ്​​റ്റു​ഡ​ൻ​റ്​​സ് ക​ല​ക്ടി​വ്, ലോ ​സ്​​റ്റു​ഡ​ൻ​റ്​​സ് ക​ല​ക്ടി​വ് എ​ന്നീ സം​ഘ​ട​ന​ക​ൾ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. പ​രീ​ക്ഷ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​നി​യും ഉ​ന്ന​യി​ക്കു​മെ​ന്നും വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ വ്യ​ക്ത​മാ​ക്കി.

കോവിഡ് കാലത്ത് നടത്തുന്ന പരീക്ഷകൾ അട്ടിമറിക്കാൻ ഒരു സംഘം ശ്രമം നടക്കുന്നതായാണ്​ കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം ആരോപിച്ചത്​. സർവകലാശാലക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന കൂട്ടായ്മക്കെതിരെയും നേതൃത്വം നൽകുന്നവർക്കെതിരെയും ക്രിമിനൽ നടപടിയടക്കം എടുക്കുമെന്നും സിൻഡിക്കേറ്റ് അറിയിച്ചിരുന്നു. കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ അന്വേഷിക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിരുന്നു.

മന്ത്രി കെ.ടി ജലീലും വി.സി ഡോ. എം.കെ ജയരാജുമടക്കമുള്ള ഉന്നതരെ ഫോണിൽ വിളിച്ച് സംഭാഷണം റെക്കോഡ് ചെയ്ത് വാട്സാപ്പിലും ഫേസ് ബുക്ക് ഗ്രൂപ്പിലും പ്രചരിപ്പിച്ചു, വൈസ് ചാൻസലറെ പരിഹസിക്കുന്ന രീതിയിൽ വിദ്യാർഥികൾ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളും ഇവർ ഉന്നയിച്ചിരുന്നു.

Tags:    
News Summary - Student group says false propaganda in Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.