പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെട്ടതിന് നടപടി; കാലിക്കറ്റിലേത് കള്ളപ്രചാരണമെന്ന് വിദ്യാർഥി കൂട്ടായ്മ
text_fieldsകോഴിക്കോട്: കോവിഡ് പടരുന്നതിനാൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ കാലിക്കറ്റ് സർവകലാശാല അധികൃതർ കള്ളപ്രചാരണം നടത്തുകയാണെന്ന് വിദ്യാർഥി കൂട്ടായ്മ.
തീർത്തും ന്യായമായ ആവശ്യങ്ങളാണ് ഉന്നയിച്ചതെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് കലക്ടിവ്, പി.ജി സ്റ്റുഡൻറ്സ് കലക്ടിവ്, ലോ സ്റ്റുഡൻറ്സ് കലക്ടിവ് എന്നീ സംഘടനകൾ പ്രസ്താവനയിൽ പറഞ്ഞു. പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം ഇനിയും ഉന്നയിക്കുമെന്നും വിദ്യാർഥി കൂട്ടായ്മ വ്യക്തമാക്കി.
കോവിഡ് കാലത്ത് നടത്തുന്ന പരീക്ഷകൾ അട്ടിമറിക്കാൻ ഒരു സംഘം ശ്രമം നടക്കുന്നതായാണ് കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം ആരോപിച്ചത്. സർവകലാശാലക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന കൂട്ടായ്മക്കെതിരെയും നേതൃത്വം നൽകുന്നവർക്കെതിരെയും ക്രിമിനൽ നടപടിയടക്കം എടുക്കുമെന്നും സിൻഡിക്കേറ്റ് അറിയിച്ചിരുന്നു. കൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ അന്വേഷിക്കാൻ സൈബർ സെല്ലിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചിരുന്നു.
മന്ത്രി കെ.ടി ജലീലും വി.സി ഡോ. എം.കെ ജയരാജുമടക്കമുള്ള ഉന്നതരെ ഫോണിൽ വിളിച്ച് സംഭാഷണം റെക്കോഡ് ചെയ്ത് വാട്സാപ്പിലും ഫേസ് ബുക്ക് ഗ്രൂപ്പിലും പ്രചരിപ്പിച്ചു, വൈസ് ചാൻസലറെ പരിഹസിക്കുന്ന രീതിയിൽ വിദ്യാർഥികൾ സംസാരിച്ചു തുടങ്ങിയ ആരോപണങ്ങളും ഇവർ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.