ആലപ്പുഴ: കയറുംമുമ്പ് വാതിലിടച്ച് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽനിന്ന് വീണ് വിദ്യാർഥിക്ക് പരിക്ക്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി ദേവരാജിനാണ് (17) പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് 4.45ന് സക്കറിയ ബസാറിന് സമീപത്തെ സ്കൂളിന് മുന്നിലായിരുന്നു സംഭവം.സ്കൂൾ വിട്ടശേഷം മറ്റ് വിദ്യാർഥികൾക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയയുടൻ ഓട്ടോമാറ്റിക് ഡോർ അടയുകയായിരുന്നു. വീഴ്ചയിൽ താടിക്കും നെറ്റിക്കും ഇടതുചെവിക്കും പരിക്കേറ്റ വിദ്യാർഥി ജനറൽ ആശുപത്രിയിൽ ചികിത്സതേടി. വിദ്യാർഥികൾ കൂട്ടമായി എത്തുമ്പോൾ സ്റ്റോപ്പിൽ പലപ്പോഴും നിർത്താറില്ല.
ഇതുമൂലം ആയിരക്കണക്കിന് വിദ്യാർഥികൾ എത്തുന്ന സക്കറിയ ബസാറിൽ അപകടം പെരുകയാണ്. കഴിഞ്ഞ രണ്ടാഴ്ച മുമ്പും സമാനരീതിയിൽ ഇതേ സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിയും ബസിൽനിന്ന് വീണിരുന്നു. കാര്യമായ പരിക്കേറ്റിരുന്നില്ല. വിദ്യാർഥികളെ കയറ്റാതിരിക്കാൻ ചില ബസുകൾ റൂട്ടു മാറിയാണ് ഓടുന്നത്. ഇതും യാത്രക്ലേശം ഇരട്ടിയാക്കുന്നു. വല്ലപ്പോഴും മാത്രമാണ് സ്കൂളിന് മുന്നിൽ പൊലീസിെൻറ സേവനം കിട്ടുന്നത്. ഇതും സ്വകാര്യ ബസിെൻറ നിയമലംഘനത്തിന് സഹായകരമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി ബാച്ചുള്ള സ്കൂളായതിനാൽ രാവിലെയും വൈകീട്ടും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.