മഞ്ചേരി: പയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥി മരിച്ചു. വയനാട് മാനന്തവാടി പനമരം നെല്ലിയമ്പം എരുവങ്കിൽ അബൂബക്കറിന്റെ മകൻ അഷ്നാദ് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മഞ്ചേരിയിൽനിന്ന് പയ്യനാട് ഭാഗത്തേക്ക് പോവുന്ന ബൈക്കും എതിർദിശയിൽ വന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അഷ്നാദിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരിച്ചു.
മഞ്ചേരി എൻ.എസ്.എസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. മഞ്ചേരി മെഡിക്കൽ കോളജ് ഗ്രേഡ് -ടു ജീവനക്കാരിയായ മാതാവ് റംലയോടൊപ്പം മഞ്ചേരിയിലായിരുന്നു താമസം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരി: അഷ്മില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.