കോഴിക്കോട്: തന്നെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന കോഴിക്കോട്ടെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പത്തു പേർക്കെതിരെയാണ് കേസെടുത്തത്.
സ്കൂളിലെ പൂർവവിദ്യാർഥികളടക്കമുള്ള ഇടപാടുകാർ തന്നെ ലഹരിക്കടത്തിന് ഉപയോഗിച്ചെന്നായിരുന്നു വിദ്യാർഥിനി തുറന്നുപറഞ്ഞത്. ഇൻസ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാർ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്ന് നൽകിയെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്. മൂന്നുവർഷം ഇത്തരത്തിൽ പ്രവർത്തിച്ചുവെന്നാണ് പെൺകുട്ടി പറഞ്ഞത്.
സ്‌കൂളിൽ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കാനായി കൈയിലുണ്ടാക്കിയ മുറിവ് കണ്ട് സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെൺകുട്ടി ഡീ അഡിക്ഷന്‍ കേന്ദ്രത്തിലായിരുന്നു. മാസങ്ങൾ നീണ്ട കൗൺസിലിങ്ങിലൂടെയും ചികിത്സയിലൂടെയുമാണ് കുട്ടിയെ മയക്കുമരുന്ന് ഉപയോഗത്തില്‍നിന്ന് മുക്തയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.