കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് പാമ്പാടി ക്രോസ് റോഡ്സ് പബ്ലിക് സ്കൂളിലേക്ക് എസ്.എഫ്.െഎ നടത്തിയ മാർച്ചിൽ അക്രമം. സ്കൂളിെൻറ ജനൽചില്ലുകൾ അടിച്ചുതകർത്തു. മൂന്ന് പൊലീസുകാരും എസ്.എഫ്.െഎ ജില്ല സെക്രട്ടറി റിജേഷ് ബാബു, ഏരിയ പ്രസിഡൻറ് ജിനു എന്നിവരടക്കം എട്ടുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.15നാണ് സംഭവങ്ങൾക്ക് തുടക്കം.
വാഴൂർ 14ാം മൈൽ പൊടിപാറയിൽ ഈപ്പൻ വർഗീസിെൻറ മകൻ ബിേൻറായെയാണ് (14) വീട്ടിൽ ശനിയാഴ്ച വൈകീട്ട് 3.45ന് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ചില വിഷയങ്ങളിൽ മാർക്ക് കുറഞ്ഞ ബിേൻറായെ സ്കൂൾ അധികൃതർ തോൽപിക്കാൻ നടത്തിയ നീക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപിച്ചാണ് പ്രതിഷേധം അണപൊട്ടിയത്.
പാമ്പാടി ടൗണിൽനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ നേരിടാൻ വലിയ പൊലീസ് സന്നാഹം സ്കൂൾ പരിസരത്ത് ഉണ്ടായിരുന്നു. പ്രകടനം പ്രധാനകവാടത്തിന് മുന്നിലെത്തിയപ്പോൾ സ്കൂളിനുനേരെ കല്ലേറുണ്ടായി. ഇൗസമയം പിന്നിലെ മറ്റൊരു ഗേറ്റ് വഴി അകത്തുകടന്നവർ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
രണ്ടുനിലകളിലെ ജനൽചില്ലുകൾ, ഒാഫിസ് മുറിയിലെ സാധനങ്ങൾ, ഗ്ലാസുകൾ, കമ്പ്യൂട്ടറുകൾ, ക്ലാസ്മുറിയിലെ ഡെസ്ക്, ബെഞ്ച്, കസേര, കിണറിെൻറ മോേട്ടാർ, ചെടിച്ചട്ടികൾ എന്നിവ ഉൾപ്പെടെ അടിച്ചുതകർത്തു. കൊടികെട്ടിയ കമ്പ് ഉപയോഗിച്ച് പ്രതിഷേധക്കാർ പ്രധാനബ്ലോക്കിലെ മുഴുവൻ ജനൽചില്ലുകളും തകർത്തു. ഒപ്പം ക്ലാസ് മുറിയിൽനിന്ന് ബെഞ്ചും ഡെസ്കും പുറത്തേക്ക് വലിച്ചെറിഞ്ഞു.
തുടർന്ന് പൊലീസ് ലാത്തിവീശിയെങ്കിലും പ്രതിഷേധക്കാർ പിരിഞ്ഞുപോയില്ല. ക്ലാസ് മുറികളിലേക്ക് അക്രമം വ്യാപിച്ചതോടെ കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയായിരുന്നു. ചിതറിേയാടിയ പ്രവർത്തകർ പലയിടങ്ങളിൽനിന്ന് മുദ്രാവാക്യം വിളിച്ചുവീണ്ടും ഒത്തുചേർന്നതും സംഘർഷത്തിന് ഇടയാക്കി. പൊലീസുമായി നേരിയതോതിൽ വാക്കേറ്റവുമുണ്ടായി. പൊലീസിെൻറ ഇടപെടിലാണ് അരമണിക്കൂറോളം നീണ്ട സംഘർഷത്തിന് അയവുവന്നത്.
പത്താംക്ലാസിൽ നൂറുശതമാനം വിജയത്തിനായി ചില വിഷയങ്ങളിൽ മാർക്ക് കുറഞ്ഞ ബിേൻറായെ സ്കൂൾ അധികൃതർ തോൽപിക്കാൻ നടത്തിയ നീക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിദ്യാർഥി സംഘടനനേതാക്കൾ ആരോപിച്ചു. മാനസികസമ്മർദമാണ് മരണത്തിന് കാരണമെന്നും ഇതിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.െഎ ജില്ല കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
ചില വിഷയങ്ങളിൽ മാർക്ക് കുറഞ്ഞതിനാൽ മാതാപിതാക്കളെ വിളിച്ചുവരുത്തി ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും ഒമ്പതാം ക്ലാസിൽ ബിേൻറായെ തോൽപിച്ചിട്ടില്ലെന്നുമാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം. കണ്ടാലറിയാവുന്ന 200പേർക്കെതിെര പാമ്പാടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.