കൊച്ചി: നിലവിൽ കൺസഷൻ കാർഡുള്ള വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സി യാത്ര നിരക്കിളവ് നിഷേധിക്കരുതെന്ന് ഹൈകോടതി. സ്വാശ്രയ, അൺ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് നിരക്കിളവ് അനുവദിക്കില്ലെന്ന കെ.എസ്.ആർ.ടി.സി നിലപാട് ചോദ്യംചെയ്ത് മുസ്ലിം സ്റ്റുഡൻറ്സ് ഫെഡറേഷൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
സ്വാശ്രയ, അൺ എയിഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് നിരക്കിളവ് നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. ഹരജിയിൽ സത്യവാങ്മൂലമായി കെ.എസ്.ആർ.ടി.സി വിശദീകരണം നൽകണം. അതുവരെ നിരക്കിളവ് നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. ഇൗ മാസം 14ന് ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.