വിദ്യാർഥിനിയുടെ മരണം: തെളിയുന്നത് സ്കൂൾ ബസിന്റെ സുരക്ഷാവീഴ്ച

താനൂർ: പാണ്ടിമുറ്റത്ത് സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥിനി ഗുഡ്സ് ഓട്ടോയിടിച്ച് മരിക്കാനിടയായ സംഭവത്തിന് കാരണം മതിയായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള യാത്ര. കുട്ടികളെ റോഡ് മുറിച്ച് കടത്താനും ശ്രദ്ധിക്കാനുമായി സ്കൂൾ ബസിൽ ആളില്ലാതിരുന്നതാണ് ഒമ്പത് വയസുകാരിയുടെ ദാരുണ മരണത്തിലേക്ക് വഴിയൊരുക്കിയത്.

അപകടം നടക്കുന്ന സമയത്ത് ഡ്രൈവർ മാത്രമാണ് ബസിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബസിന് പിറകിലൂടെ റോഡ് മുറിച്ച് കടന്ന കുട്ടി വളരെ വേഗം ഓടുന്നതായാണ് പ്രദേശത്തെ സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളിൽ കാണുന്നത്.

സ്കൂൾ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട അധികൃതരുടെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിൽ കലാശിച്ചതെന്ന് രക്ഷിതാക്കളടക്കമുള്ളവർ ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കൾ പല തവണ ഇക്കാര്യം ഹെഡ്മാസ്റ്റർ അടക്കമുള്ളവരോട് പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിക്കാൻ തയാറായിരുന്നില്ലെന്നാണറിയുന്നത്.സ്കൂൾ വാഹനങ്ങളിൽ മതിയായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന സർക്കാർ ചട്ടങ്ങൾ നിലവിലുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് അപകടത്തിന് കാരണമായ വാഹനം സർവീസ് നടത്തിയിരുന്നത്.

Tags:    
News Summary - Student's death: The safety of the school bus is evident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.