ന്യൂഡൽഹി: ശബരിമല വിഷയത്തിൽ ബി.ജെ.പിയെ സമ്മർദത്തിലാക്കി വിവാദ പ്രസ്താവനയുമായി സുബ്രമണ്യൻ സ്വാമി. വിധിക്കെതിരെ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമെന്ന് പറഞ്ഞ ബി.ജെ.പി നേതാവ് കോടതിവിധി നടപ്പാക്കാൻ ആവശ്യമെങ്കിൽ സംസ്ഥാനത്ത് സൈനികനിയമം പ്രഖ്യാപിക്കുകയോ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് സൈന്യത്തിെൻറ സഹായംതേടുകയോ വേണമെന്ന് ട്വീറ്റ് ചെയ്തു.
ശബരിമലയിൽ സ്ത്രീപ്രവേശനത്തെ എതിർക്കുന്ന സംസ്ഥാനത്തെ ബി.ജെ.പിയുടെ നിലപാടല്ല പാർട്ടിക്കെന്നും അദ്ദേഹം പറഞ്ഞു. ആർത്തവസമയത്ത് ക്ഷേത്രത്തിൽ പോകാൻ കോടതി നിർബന്ധിക്കുന്നില്ല. ആർത്തവം അശുദ്ധിയാണെന്ന കാഴ്ചപ്പാട് മാറ്റണം. ദൈവത്തിെൻറ ഇഷ്ടം എന്താണെന്ന് ആർക്കറിയാം എന്ന് പറഞ്ഞ അദ്ദേഹം അയ്യപ്പൻ ബ്രഹ്മചാരിയാണെന്നു പറയുന്നതിൽ എന്തടിസ്ഥാനമാണുള്ളതെന്ന് ചോദിച്ചു.
സുപ്രീംകോടതി വിധിയുമായി ബന്ധെപ്പട്ട് പുനഃപരിശോധനാ ഹരജി നൽകുന്നത് തിരിച്ചടിയാകുമെന്ന് മുന്നറിയിപ്പ് നൽകിയ സുബ്രമണ്യൻസ്വാമി, കേരളത്തിലെ സർക്കാറിന് വിധി നടപ്പാക്കുന്നതിൽ ആത്മാർഥതയില്ലെന്ന് കുറ്റപ്പെടുത്തി. മതങ്ങൾ നിയന്ത്രണങ്ങൾക്കു വിധേയമാണെങ്കിലും സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണണം.
ശബരിമല വിഷയത്തില്‍ തുടക്കംമുതല്‍ അനുകൂല നിലപാടാണ് സുബ്രമണ്യന്‍ സ്വാമി സ്വീകരിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍, സംസ്ഥാനത്ത് ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.