സി.പി.ഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഢി തുടരും

കൊല്ലം: സി.പി.​െഎ ജനറൽ സെക്രട്ടറിയായി എസ്​. സുധാകർ റെഡ്​ഡി തുടരും. കൊല്ലത്ത്​ സമാപിച്ച സി.പി.​െഎ 23ാം പാർട്ടി കോൺഗ്രസാണ്​ മൂന്നാംതവണയ​ും സുധാകർ റെഡ്​ഡിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്​. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഗുരുദാസ്​ ദാസ്​​ ഗുപ്​തയെ മാറ്റി പ്രോഗ്രം കമീഷൻ ചെയർമാനായി നിയോഗിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്​ പകരം ആരെയും നിയോഗിച്ചിട്ടില്ല.

ദേശീയ സെക്ര​േട്ടറിയറ്റ്​ അംഗങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന് 11 ആയി വർധിപ്പിച്ച​േപ്പാൾ കേരളത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എക്​സിക്യൂട്ടിവ്​ അംഗമായ ബിനോയ്​ വിശ്വവും എത്തി. നേര​േത്ത സെക്ര​േട്ടറിയറ്റിലെ ക്ഷണിതാവായിരുന്ന കാനം ഇപ്പോൾ സ്ഥിരാംഗമായി. സെക്ര​േട്ടറിയറ്റിൽ നിന്ന് ഒഴിഞ്ഞ പന്ന്യൻ രവീന്ദ്രനെ കൺട്രോൾ കമീഷൻ ചെയർമാനായി നിയോഗിച്ചു. 31 അംഗ എക്​സിക്യൂട്ടിവിനെയും 126 അംഗ ദേശീയ കൗൺസി​ലിനെയുമാണ്​ നാലുദിവസം നീണ്ട പാർട്ടി കോൺഗ്രസ്​ തെരഞ്ഞെടുത്തത്​. എക്​സിക്യൂട്ടിവിൽ എട്ടുപേർ പുതുതായി എത്തി. പാർട്ടി ഭരണഘടന അനുസരിച്ച്​ 20 ശതമാനം പുതുമുഖങ്ങളെയാണ്​ എല്ലാ സമിതികളിലും ഉൾപ്പെടുത്തിയത്​. 

മാറ്റിനിർത്തപ്പെടുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും കെ.ഇ. ഇസ്​മയിലിനെ ദേശീയ എക്​സിക്യൂട്ടിവിൽ നിലനിർത്തി. വിദ്യാർഥി, ദലിത്​ പ്രക്ഷോഭങ്ങളിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കനയ്യകുമാർ ഉൾപ്പെടെ അഞ്ച്​ വിദ്യാർഥി, യുവജന പ്രതിനിധികൾ ദേശീയ കൗൺസിലിൽ എത്തി. കേരളത്തിൽനിന്നുള്ള നാല്​ മുതിർന്ന അംഗങ്ങളെ ഒഴിവാക്കി അഞ്ച്​ പുതുമുഖങ്ങളെ കൗൺസിലിൽ ഉൾപ്പെടുത്തി. ഇതേച്ചൊല്ലി കേരള ഘടകത്തിൽ തർക്കം മുറുകുകയാണ്​. രാവിലെ ചേർന്ന, അതാത്​ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ യോഗമാണ്​ കൗൺസിലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തത്​. കേരളത്തിൽനിന്ന് 11പേരും കേന്ദ്രകമ്മിറ്റി പ്രതിനിധികളായ മൂന്നുപേരും കാൻഡിഡേറ്റ് അംഗവുമുൾപ്പെടെ 15പേരാണ്​ ദേശീയ കൗൺസിലിൽ ഇടംനേടിയത്​. മുതിർന്ന നേതാക്കളായ സി. ദിവാകരൻ, സി.എൻ. ചന്ദ്രൻ, സത്യൻ മൊകേരി, കമല സദാനന്ദൻ എന്നിവരെ മാറ്റി പകരം കെ.പി. രാജേന്ദ്രൻ, പി. വസന്തം, ഇ. ചന്ദ്രശേഖരൻ, എൻ. രാജൻ, എൻ. അനിരുദ്ധൻ എന്നിവരെയാണ്​ പുതുതായി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയത്​. എ.​െഎ.വൈ.എഫ്​ പ്രതിനിധിയായി കഴിഞ്ഞതവണ കൗൺസിലിൽ എത്തിയ കെ. രാജന്​ പകരമായി സംസ്ഥാന സെക്രട്ടറി മഹേഷ്​ കക്കത്ത്​ കാൻഡിഡേറ്റ്​ അംഗമായി.

 കൺട്രോൾ കമീഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രൻ, സി.എ. കുര്യൻ എന്നിവർ ദേശീയ കൗൺസിലിൽ തുടരും. അതിന്​ പുറമെ ​െക.ഇ. ഇസ്​മയിൽ, പി.കെ. പ്രകാശ്​ബാബു, ടി.വി. ബാലൻ, സി.എൻ. ജയദേവൻ, ജെ. ചിഞ്ചുറാണി എന്നിവരും കേരളത്തിൽനിന്നുള്ള പ്രതിനിധികളായി കൗൺസിലിൽ തുടരും. ​പുതിയ ദേശീയ കൗൺസിലിന്​ ഞായറാഴ്​ച രാവിലെയാണ്​ പാർട്ടി കോൺഗ്രസ്​ രൂപംനൽകിയത്​. അതിനുശേഷം കൗൺസിൽ യോഗം ചേർന്ന്​ എക്​സിക്യൂട്ടിവിനെയും അവർ യോഗം ചേർന്ന്​ സെക്ര​േട്ടറിയറ്റി​െനയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്​നങ്ങളാൽ സുധാകർ റെഡ്​ഡി സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും റെഡ്​ഡി സ്ഥാനമൊഴിയുന്നത്​ പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്​നമുണ്ടാക്കുമെന്ന്​ വിലയിരുത്തി​ അദ്ദേഹം തന്നെ തുടര​ട്ടെ എന്ന് തീരുമാനിച്ചു​.

ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ്​ ദാസ്​ ഗുപ്​തയെ ആരോഗ്യപരമായ കാരണങ്ങളാലാണ്​ മാറ്റി​യത്​. ഡി. രാജ, അതുൽകുമാർ അഞ്​ജാൻ, അമർജീത്​ കൗർ എന്നിവരുടെ പേരുകൾ ഇൗ സ്ഥാനത്തേക്ക്​ ഉയർന്നെങ്കിലും ഇതിൽ ഒരാളെ നിയോഗിച്ചാൽ പാർട്ടിക്കുള്ളിൽ പ്രശ്​നമുണ്ടാകുമെന്ന വിലയിരുത്തലുണ്ടായി. ആ സാഹചര്യത്തിലാണ്​ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാൻ തീരുമാനിച്ചത്​.ആവശ‍്യമെന്ന്​ തോന്നിയാൽ കൗൺസിൽ ചേർന്ന്​ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി​​െയ നിയോഗിക്കുമെന്ന്​ സുധാകർ റെഡ്​ഡി മാധ്യമപ്രവർത്തകരോട്​ പ്രതികരിച്ചു. 

കോൺഗ്രസുമായി മാത്രമല്ല, എല്ലാവരുമായും യോജിച്ച പോരാട്ടം -സുധാകർ റെഡ്​ഡി
കൊല്ലം: കോണ്‍ഗ്രസുമായി മാത്രമല്ല, സംഘ്​പരിവാറിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ മതേതര ശക്തികളുമായി യോജിച്ച പോരാട്ടം സംഘടിപ്പിക്കുമെന്ന് സി.പി.​െഎ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്​ഡി. സി.പി.ഐയെ ശക്തിപ്പെടുത്തുകയെന്നതിനൊപ്പം ഇടതുപക്ഷത്തി​​​​െൻറ ഐക്യം ശക്തിപ്പെടുത്തുകയെന്നതിനാണ് പ്രഥമ പരിഗണന. ഇടതുപക്ഷത്തി​​​​െൻറ ഐക്യം ശക്തിപ്പെടുത്തുന്നതിന് സി.പി.ഐയും സി.പി.എമ്മും മുന്‍കൈയെടുക്കുമെന്നും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സുധാകര്‍ റെഡ്​ഡി പറഞ്ഞു.

എന്നാല്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മതേതര കക്ഷിയായ കേരള കോണ്‍ഗ്രസി​​​​െൻറ പിന്തുണ സ്വീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് സുധാകര്‍ റെഡ്​ഡി ഒഴിഞ്ഞുമാറി. മാണിക്ക്​ എൽ.ഡി.എഫിനെ പിന്തുണക്കണമെങ്കിലാകാം. അതിൽ തെറ്റില്ല. പക്ഷേ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ എൽ.ഡി.എഫിൽ ചര്‍ച്ച​െചയ്ത് മാത്രമേ തീരുമാനിക്കാന്‍ സാധിക്കൂ. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പ്രാദേശിക വിഷയങ്ങള്‍ മാത്രമാണ്. അതില്‍ കൃത്യമായ നിലപാട് സംസ്ഥാനഘടകത്തിനുണ്ട്​. ആ വിഷയത്തിൽ സംസ്ഥാന ഘടകത്തി​ന്​ കേന്ദ്ര നേതൃത്വത്തി​​​​െൻറ പൂർണ പിന്തുണയുണ്ടെന്നും റെഡ്​ഡി പറഞ്ഞു. മാണി ബന്ധം സംബന്ധിച്ച കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്നെ റെഡ്​ഡിക്ക്​ അരികിലുണ്ടായിരുന്ന കാനം രാജേന്ദ്രൻ അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്ന​ു.

ഇനി ഇവർ നയിക്കും

പാ​ര്‍ട്ടി​കോ​ണ്‍ഗ്ര​സി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 11 ക​ണ്‍ട്രോ​ള്‍ ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ളും 11 അം​ഗ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളും
ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ള്‍
എ​സ്. സു​ധാ​ക​ര്‍ റെ​ഡ്​​ഡി (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി), അ​മ​ര്‍ജി​ത് കൗ​ര്‍, അ​തു​ല്‍കു​മാ​ര്‍ അ​ഞ്ജാ​ന്‍, ഡി. ​രാ​ജ, ഷ​മീം ഫൈ​സി, ഡോ. ​കെ. നാ​രാ​യ​ണ, രാ​മീ​ന്ദ്ര​കു​മാ​ര്‍, കാ​നം രാ​ജേ​ന്ദ്ര​ന്‍, ബി​നോ​യ് വി​ശ്വം, ഡോ.​ബി.​കെ. കാം​ഗോ, പ​ല്ല​ബ് സെ​ന്‍ ഗു​പ്ത. 

ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ 
എ​സ്. സു​ധാ​ക​ര്‍ റെ​ഡ്​​ഡി, ഡി. ​രാ​ജ, ഷ​മീം ഫൈ​സി, അ​മ​ര്‍ജി​ത് കൗ​ര്‍, അ​തു​ല്‍കു​മാ​ര്‍ അ​ഞ്ജാ​ന്‍,   രാ​മീ​ന്ദ്ര​കു​മാ​ര്‍, ഡോ.​കെ. നാ​രാ​യ​ണ,  കാ​നം രാ​ജേ​ന്ദ്ര​ന്‍, ബി​നോ​യ് വി​ശ്വം, ഡോ.​ബി.​കെ. കാം​ഗോ, പ​ല്ല​ബ് സെ​ന്‍ ഗു​പ്ത, നാ​ഗേ​ന്ദ്ര​നാ​ഥ് ഓ​ജ, ആ​നി​രാ​ജ, അ​സീ​സ് പാ​ഷ, കെ. ​രാ​മ​കൃ​ഷ്ണ, സ​ത്യ​നാ​രാ​യ​ണ്‍ സി​ങ്, ജാ​ന്‍കി പ​സ്വാ​ന്‍, രാം ​ന​രേ​ഷ് പാ​ണ്ഡെ, ഭു​വ​നേ​ശ്വ​ര്‍ പ്ര​സാ​ദ് മേ​ത്ത, കെ.​ഇ. ഇ​സ്മ​യി​ല്‍, ഡോ.​എം. നാ​രാ​സി​ങ്, ദി​ബാ​ക​ര്‍ നാ​യ​ക്, ആ​ര്‍. മു​ത്തു​ര​ശ​ന്‍, സി ​മ​ഹേ​ന്ദ്ര​ന്‍,  ച​ദാ വെ​ങ്ക​ട്ട് റെ​ഡ്​​ഡി,  കെ. ​സു​ബ്ബ​രാ​യ​ന്‍, സ്വ​പ​ന്‍ ബാ​ന​ര്‍ജി, ബാ​ന്ത് സി​ങ്​ ബ്രാ​ര്‍, മു​നി​ന്‍ മ​ഹ​ന്ത, സി.​എ​ച്ച്.  വെ​ങ്കി​ടാ​ച​ലം, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ (ക​ണ്‍ട്രോ​ള്‍ ക​മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍),  ഗു​രു​ദാ​സ്​ ദാ​സ്​ ഗു​പ്​​ത (സ്​​ഥി​രം ക്ഷ​ണി​താ​വ്​)

ക​ണ്‍ട്രോ​ള്‍ ക​മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍
പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ (ചെ​യ​ര്‍മാ​ന്‍), സി.​എ. കു​ര്യ​ന്‍, സി.​ആ​ര്‍. ബ​ക്ഷി (സെ​ക്ര​ട്ട​റി), പി.​ജെ.​സി. റാ​വു (ആ​ന്ധ്ര​പ്ര​ദേ​ശ്), ബി​ജോ​യ് നാ​രാ​യ​ണ്‍ മി​ശ്ര (ബി​ഹാ​ര്‍), മോ​ട്ടി​ലാ​ല്‍ (യു.​പി), ഡോ. ​ജോ​ഗീ​ന്ദ​ര്‍ ദ​യാ​ല്‍ (പ​ഞ്ചാ​ബ്), എം. ​ശാ​ഖി​ദേ​വി (മ​ണി​പ്പൂ​ര്‍), ടി. ​ന​ര​സിം​ഹ​ന്‍ (തെ​ല​ങ്കാ​ന), എം. ​അ​റു​മു​ഖം (ത​മി​ഴ്‌​നാ​ട്), അ​പൂ​ര്‍ബ മ​ണ്ഡ​ല്‍ (പ​ശ്ചി​മ​ബം​ഗാ​ള്‍) 

ദേ​ശീ​യ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ള്‍
എ​സ്. സു​ധാ​ക​ര്‍ റെ​ഡ്​​ഡി, ഗു​രു​ദാ​സ് ദാ​സ് ഗു​പ്ത, ഷ​മീം ഫൈ​സി, രാ​മേ​ന്ദ്ര​കു​മാ​ര്‍, ഡി. ​രാ​ജ, അ​മ​ര്‍ജി​ത് കൗ​ര്‍, അ​തു​ല്‍കു​മാ​ര്‍ അ​ഞ്ജാ​ന്‍, ഡോ. ​കെ. നാ​രാ​യ​ണ, നാ​ഗേ​ന്ദ്ര​നാ​ഥ് ഓ​ജ, ഡോ. ​ബി. കെ. ​കാം​ഗോ, ബി​നോ​യ് വി​ശ്വം, പ​ല്ല​ബ് സെ​ന്‍ഗു​പ്ത, ആ​നി​രാ​ജ (മ​ഹി​ള), അ​സീ​സ് പാ​ഷ, സി.​എ​ച്ച്. വെ​ങ്കി​ടാ​ച​ലം (ബാ​ങ്ക്), ബി.​വി. വി​ജ​യ്‌​ല​ക്ഷ്മി, എ​സ്.​വി. ദാം​ലേ, വി​ദ്യാ​സാ​ഗ​ര്‍ ഗി​രി (മൂവരും ട്രേ​ഡ് യൂ​നി​യ​ന്‍), ആ​ര്‍.​എ​സ്. യാ​ദ​വ് (മു​ക്തി സം​ഘ​ര്‍ഷ്), മ​നീ​ഷ് കു​ഞ്ജാം (ആ​ദി​വാ​സി), സി. ​ശ്രീ​കു​മാ​ര്‍ (ഡി​ഫ​ന്‍സ്), ഗാ​ര്‍ഗി ച​ക്ര​വ​ര്‍ത്തി  (മ​ഹി​ള), അ​നി​ല്‍ രാ​ജിം​വാ​ലെ (വി​ദ്യാ​ഭ്യാ​സം), വി​ശ്വ​ജീ​ത്ത് കു​മാ​ര്‍ (വി​ദ്യാ​ർ​ഥി), ആ​ര്‍. തി​രു​മ​ലൈ, ക​ന​യ്യ​കു​മാ​ർ (യു​വ​ജ​നം), എ.​എ. ഖാ​ന്‍ (ന്യൂ​ന​പ​ക്ഷ വി​ഭാ​ഗം)

കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങൾ
കാ​നം രാ​ജേ​ന്ദ്ര​ന്‍, കെ. ​ഇ. ഇ​സ്മ​യി​ല്‍, കെ. ​പ്ര​കാ​ശ്ബാ​ബു, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, അ​ഡ്വ. പി. ​വ​സ​ന്തം, ടി.​വി. ബാ​ല​ന്‍, സി.​എ​ന്‍. ജ​യ​ദേ​വ​ന്‍, കെ.​പി. രാ​ജേ​ന്ദ്ര​ന്‍, ജെ. ​ചി​ഞ്ചു​റാ​ണി, അ​ഡ്വ. എ​ന്‍. അ​നി​രു​ദ്ധ​ന്‍, അ​ഡ്വ. എ​ൻ. രാ​ജ​ന്‍.


 

Tags:    
News Summary - sudhakar reddy again elected as cpi general secretary-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.