സി.പി.ഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഢി തുടരും
text_fieldsകൊല്ലം: സി.പി.െഎ ജനറൽ സെക്രട്ടറിയായി എസ്. സുധാകർ റെഡ്ഡി തുടരും. കൊല്ലത്ത് സമാപിച്ച സി.പി.െഎ 23ാം പാർട്ടി കോൺഗ്രസാണ് മൂന്നാംതവണയും സുധാകർ റെഡ്ഡിയെ എതിരില്ലാതെ തെരഞ്ഞെടുത്തത്. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന ഗുരുദാസ് ദാസ് ഗുപ്തയെ മാറ്റി പ്രോഗ്രം കമീഷൻ ചെയർമാനായി നിയോഗിച്ചു. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആരെയും നിയോഗിച്ചിട്ടില്ല.
ദേശീയ സെക്രേട്ടറിയറ്റ് അംഗങ്ങളുടെ എണ്ണം ഒമ്പതിൽനിന്ന് 11 ആയി വർധിപ്പിച്ചേപ്പാൾ കേരളത്തിൽനിന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എക്സിക്യൂട്ടിവ് അംഗമായ ബിനോയ് വിശ്വവും എത്തി. നേരേത്ത സെക്രേട്ടറിയറ്റിലെ ക്ഷണിതാവായിരുന്ന കാനം ഇപ്പോൾ സ്ഥിരാംഗമായി. സെക്രേട്ടറിയറ്റിൽ നിന്ന് ഒഴിഞ്ഞ പന്ന്യൻ രവീന്ദ്രനെ കൺട്രോൾ കമീഷൻ ചെയർമാനായി നിയോഗിച്ചു. 31 അംഗ എക്സിക്യൂട്ടിവിനെയും 126 അംഗ ദേശീയ കൗൺസിലിനെയുമാണ് നാലുദിവസം നീണ്ട പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തത്. എക്സിക്യൂട്ടിവിൽ എട്ടുപേർ പുതുതായി എത്തി. പാർട്ടി ഭരണഘടന അനുസരിച്ച് 20 ശതമാനം പുതുമുഖങ്ങളെയാണ് എല്ലാ സമിതികളിലും ഉൾപ്പെടുത്തിയത്.
മാറ്റിനിർത്തപ്പെടുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും കെ.ഇ. ഇസ്മയിലിനെ ദേശീയ എക്സിക്യൂട്ടിവിൽ നിലനിർത്തി. വിദ്യാർഥി, ദലിത് പ്രക്ഷോഭങ്ങളിലൂടെ ദേശീയശ്രദ്ധ പിടിച്ചുപറ്റിയ കനയ്യകുമാർ ഉൾപ്പെടെ അഞ്ച് വിദ്യാർഥി, യുവജന പ്രതിനിധികൾ ദേശീയ കൗൺസിലിൽ എത്തി. കേരളത്തിൽനിന്നുള്ള നാല് മുതിർന്ന അംഗങ്ങളെ ഒഴിവാക്കി അഞ്ച് പുതുമുഖങ്ങളെ കൗൺസിലിൽ ഉൾപ്പെടുത്തി. ഇതേച്ചൊല്ലി കേരള ഘടകത്തിൽ തർക്കം മുറുകുകയാണ്. രാവിലെ ചേർന്ന, അതാത് സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളുടെ യോഗമാണ് കൗൺസിലിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തത്. കേരളത്തിൽനിന്ന് 11പേരും കേന്ദ്രകമ്മിറ്റി പ്രതിനിധികളായ മൂന്നുപേരും കാൻഡിഡേറ്റ് അംഗവുമുൾപ്പെടെ 15പേരാണ് ദേശീയ കൗൺസിലിൽ ഇടംനേടിയത്. മുതിർന്ന നേതാക്കളായ സി. ദിവാകരൻ, സി.എൻ. ചന്ദ്രൻ, സത്യൻ മൊകേരി, കമല സദാനന്ദൻ എന്നിവരെ മാറ്റി പകരം കെ.പി. രാജേന്ദ്രൻ, പി. വസന്തം, ഇ. ചന്ദ്രശേഖരൻ, എൻ. രാജൻ, എൻ. അനിരുദ്ധൻ എന്നിവരെയാണ് പുതുതായി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയത്. എ.െഎ.വൈ.എഫ് പ്രതിനിധിയായി കഴിഞ്ഞതവണ കൗൺസിലിൽ എത്തിയ കെ. രാജന് പകരമായി സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് കാൻഡിഡേറ്റ് അംഗമായി.
കൺട്രോൾ കമീഷൻ അധ്യക്ഷൻ പന്ന്യൻ രവീന്ദ്രൻ, സി.എ. കുര്യൻ എന്നിവർ ദേശീയ കൗൺസിലിൽ തുടരും. അതിന് പുറമെ െക.ഇ. ഇസ്മയിൽ, പി.കെ. പ്രകാശ്ബാബു, ടി.വി. ബാലൻ, സി.എൻ. ജയദേവൻ, ജെ. ചിഞ്ചുറാണി എന്നിവരും കേരളത്തിൽനിന്നുള്ള പ്രതിനിധികളായി കൗൺസിലിൽ തുടരും. പുതിയ ദേശീയ കൗൺസിലിന് ഞായറാഴ്ച രാവിലെയാണ് പാർട്ടി കോൺഗ്രസ് രൂപംനൽകിയത്. അതിനുശേഷം കൗൺസിൽ യോഗം ചേർന്ന് എക്സിക്യൂട്ടിവിനെയും അവർ യോഗം ചേർന്ന് സെക്രേട്ടറിയറ്റിെനയും ജനറൽ സെക്രട്ടറിയെയും തെരഞ്ഞെടുത്തു. ആരോഗ്യപ്രശ്നങ്ങളാൽ സുധാകർ റെഡ്ഡി സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും റെഡ്ഡി സ്ഥാനമൊഴിയുന്നത് പാർട്ടിക്കുള്ളിൽ ആഭ്യന്തര പ്രശ്നമുണ്ടാക്കുമെന്ന് വിലയിരുത്തി അദ്ദേഹം തന്നെ തുടരട്ടെ എന്ന് തീരുമാനിച്ചു.
ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്തയെ ആരോഗ്യപരമായ കാരണങ്ങളാലാണ് മാറ്റിയത്. ഡി. രാജ, അതുൽകുമാർ അഞ്ജാൻ, അമർജീത് കൗർ എന്നിവരുടെ പേരുകൾ ഇൗ സ്ഥാനത്തേക്ക് ഉയർന്നെങ്കിലും ഇതിൽ ഒരാളെ നിയോഗിച്ചാൽ പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടാകുമെന്ന വിലയിരുത്തലുണ്ടായി. ആ സാഹചര്യത്തിലാണ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിച്ചിടാൻ തീരുമാനിച്ചത്.ആവശ‍്യമെന്ന് തോന്നിയാൽ കൗൺസിൽ ചേർന്ന് ഡെപ്യൂട്ടി ജനറൽ സെക്രട്ടറിെയ നിയോഗിക്കുമെന്ന് സുധാകർ റെഡ്ഡി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കോൺഗ്രസുമായി മാത്രമല്ല, എല്ലാവരുമായും യോജിച്ച പോരാട്ടം -സുധാകർ റെഡ്ഡി
കൊല്ലം: കോണ്‍ഗ്രസുമായി മാത്രമല്ല, സംഘ്പരിവാറിനെയും ബി.ജെ.പിയെയും പരാജയപ്പെടുത്തുന്നതിനായി ഇന്ത്യയിലെ എല്ലാ മതേതര ശക്തികളുമായി യോജിച്ച പോരാട്ടം സംഘടിപ്പിക്കുമെന്ന് സി.പി.െഎ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സി.പി.ഐയെ ശക്തിപ്പെടുത്തുകയെന്നതിനൊപ്പം ഇടതുപക്ഷത്തിെൻറ ഐക്യം ശക്തിപ്പെടുത്തുകയെന്നതിനാണ് പ്രഥമ പരിഗണന. ഇടതുപക്ഷത്തിെൻറ ഐക്യം ശക്തിപ്പെടുത്തുന്നതിന് സി.പി.ഐയും സി.പി.എമ്മും മുന്‍കൈയെടുക്കുമെന്നും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സുധാകര്‍ റെഡ്ഡി പറഞ്ഞു.
എന്നാല്‍, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മതേതര കക്ഷിയായ കേരള കോണ്‍ഗ്രസിെൻറ പിന്തുണ സ്വീകരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് സുധാകര്‍ റെഡ്ഡി ഒഴിഞ്ഞുമാറി. മാണിക്ക് എൽ.ഡി.എഫിനെ പിന്തുണക്കണമെങ്കിലാകാം. അതിൽ തെറ്റില്ല. പക്ഷേ മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ എൽ.ഡി.എഫിൽ ചര്‍ച്ചെചയ്ത് മാത്രമേ തീരുമാനിക്കാന്‍ സാധിക്കൂ. കേരള കോണ്‍ഗ്രസുമായുള്ള പ്രശ്നങ്ങള്‍ പ്രാദേശിക വിഷയങ്ങള്‍ മാത്രമാണ്. അതില്‍ കൃത്യമായ നിലപാട് സംസ്ഥാനഘടകത്തിനുണ്ട്. ആ വിഷയത്തിൽ സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വത്തിെൻറ പൂർണ പിന്തുണയുണ്ടെന്നും റെഡ്ഡി പറഞ്ഞു. മാണി ബന്ധം സംബന്ധിച്ച കാര്യങ്ങൾ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തന്നെ റെഡ്ഡിക്ക് അരികിലുണ്ടായിരുന്ന കാനം രാജേന്ദ്രൻ അതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു.
ഇനി ഇവർ നയിക്കും
പാര്‍ട്ടികോണ്‍ഗ്രസില്‍ തെരഞ്ഞെടുക്കപ്പെട്ട 11 കണ്ട്രോള് കമീഷന് അംഗങ്ങളും 11 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളും
ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങള്‍
എസ്. സുധാകര്‍ റെഡ്ഡി (ജനറല്‍ സെക്രട്ടറി), അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡി. രാജ, ഷമീം ഫൈസി, ഡോ. കെ. നാരായണ, രാമീന്ദ്രകുമാര്, കാനം രാജേന്ദ്രന്, ബിനോയ് വിശ്വം, ഡോ.ബി.കെ. കാംഗോ, പല്ലബ് സെന്‍ ഗുപ്ത.
ദേശീയ എക്സിക്യൂട്ടിവ് അംഗങ്ങൾ
എസ്. സുധാകര്‍ റെഡ്ഡി, ഡി. രാജ, ഷമീം ഫൈസി, അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, രാമീന്ദ്രകുമാര്, ഡോ.കെ. നാരായണ, കാനം രാജേന്ദ്രന്, ബിനോയ് വിശ്വം, ഡോ.ബി.കെ. കാംഗോ, പല്ലബ് സെന്‍ ഗുപ്ത, നാഗേന്ദ്രനാഥ് ഓജ, ആനിരാജ, അസീസ് പാഷ, കെ. രാമകൃഷ്ണ, സത്യനാരായണ്‍ സിങ്, ജാന്‍കി പസ്വാന്, രാം നരേഷ് പാണ്ഡെ, ഭുവനേശ്വര്‍ പ്രസാദ് മേത്ത, കെ.ഇ. ഇസ്മയില്‍, ഡോ.എം. നാരാസിങ്, ദിബാകര്‍ നായക്, ആര്. മുത്തുരശന്, സി മഹേന്ദ്രന്, ചദാ വെങ്കട്ട് റെഡ്ഡി, കെ. സുബ്ബരായന്‍, സ്വപന് ബാനര്‍ജി, ബാന്ത് സിങ് ബ്രാര്‍, മുനിന്‍ മഹന്ത, സി.എച്ച്. വെങ്കിടാചലം, പന്ന്യന്‍ രവീന്ദ്രന് (കണ്ട്രോള് കമീഷന് ചെയര്മാന്), ഗുരുദാസ് ദാസ് ഗുപ്ത (സ്ഥിരം ക്ഷണിതാവ്)
കണ്ട്രോള് കമീഷന് അംഗങ്ങള്‍
പന്ന്യന്‍ രവീന്ദ്രന് (ചെയര്മാന്), സി.എ. കുര്യന്, സി.ആര്. ബക്ഷി (സെക്രട്ടറി), പി.ജെ.സി. റാവു (ആന്ധ്രപ്രദേശ്), ബിജോയ് നാരായണ്‍ മിശ്ര (ബിഹാര്‍), മോട്ടിലാല്‍ (യു.പി), ഡോ. ജോഗീന്ദര്‍ ദയാല്‍ (പഞ്ചാബ്), എം. ശാഖിദേവി (മണിപ്പൂര്‍), ടി. നരസിംഹന് (തെലങ്കാന), എം. അറുമുഖം (തമിഴ്നാട്), അപൂര്‍ബ മണ്ഡല് (പശ്ചിമബംഗാള്‍)
ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍
എസ്. സുധാകര്‍ റെഡ്ഡി, ഗുരുദാസ് ദാസ് ഗുപ്ത, ഷമീം ഫൈസി, രാമേന്ദ്രകുമാര്‍, ഡി. രാജ, അമര്‍ജിത് കൗര്‍, അതുല്‍കുമാര്‍ അഞ്ജാന്‍, ഡോ. കെ. നാരായണ, നാഗേന്ദ്രനാഥ് ഓജ, ഡോ. ബി. കെ. കാംഗോ, ബിനോയ് വിശ്വം, പല്ലബ് സെന്‍ഗുപ്ത, ആനിരാജ (മഹിള), അസീസ് പാഷ, സി.എച്ച്. വെങ്കിടാചലം (ബാങ്ക്), ബി.വി. വിജയ്ലക്ഷ്മി, എസ്.വി. ദാംലേ, വിദ്യാസാഗര്‍ ഗിരി (മൂവരും ട്രേഡ് യൂനിയന്‍), ആര്.എസ്. യാദവ് (മുക്തി സംഘര്‍ഷ്), മനീഷ് കുഞ്ജാം (ആദിവാസി), സി. ശ്രീകുമാര്‍ (ഡിഫന്‍സ്), ഗാര്‍ഗി ചക്രവര്‍ത്തി (മഹിള), അനില്‍ രാജിംവാലെ (വിദ്യാഭ്യാസം), വിശ്വജീത്ത് കുമാര്‍ (വിദ്യാർഥി), ആര്. തിരുമലൈ, കനയ്യകുമാർ (യുവജനം), എ.എ. ഖാന് (ന്യൂനപക്ഷ വിഭാഗം)
കേരളത്തിൽനിന്നുള്ള ദേശീയ കൗൺസിൽ അംഗങ്ങൾ
കാനം രാജേന്ദ്രന്, കെ. ഇ. ഇസ്മയില്‍, കെ. പ്രകാശ്ബാബു, ഇ. ചന്ദ്രശേഖരന്, അഡ്വ. പി. വസന്തം, ടി.വി. ബാലന്, സി.എന്‍. ജയദേവന്, കെ.പി. രാജേന്ദ്രന്, ജെ. ചിഞ്ചുറാണി, അഡ്വ. എന്‍. അനിരുദ്ധന്, അഡ്വ. എൻ. രാജന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.