'എല്ലാത്തിനും കാരണഭൂതരായ അങ്ങ്​ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം'; മുഖ്യമന്ത്രിയെ വിമർശിച്ച്​ സുധാകര​െൻറ കത്ത്​

കോവിഡ്​ വ്യാപനത്തിൽ സി.പി.എമ്മി​െൻറ പങ്കിനെ സൂചിപ്പിച്ചും മൂഖ്യമ​ന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചും കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രിക്കായി എഴുതിയ കത്തിലാണ്​ കെ. സുധാകര​െൻറ രൂക്ഷ വിമർശനം. കേരളത്തിലെ കോവിഡി​െൻറ വ്യാപനം സംബന്ധിച്ച്​ പറഞ്ഞ ശേഷം എല്ലാത്തിനും കാരണഭൂതരായ മുഖ്യമന്ത്രി അമേരിക്കയിൽ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമെന്നാണ്​ പരിഹാസ രൂപേണ സുധാകരൻ കുറിച്ചത്​.

മരുമകൻ തലസ്​ഥാനത്തുണ്ടല്ലോ, അങ്ങ്​ ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ എന്ന്​ സുധാകരൻ കത്തിൽ വിമർശിച്ചു. കോടിയേരിക്ക്​ ചിലപ്പോഴൊക്കെ ഉച്ചക്കിറുക്കുണ്ടെന്നും സുധാകരൻ കുറിച്ചു.

സുധാകര​െൻറ കത്തിൽ നിന്ന്​

'താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട്. പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം '' നന്നായി'' തന്നെ നിർവഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം.

കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ., കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ''അങ്ങേർക്കത്'' മനസ്സിലായില്ലെന്നു തോന്നുന്നു.

എല്ലാത്തിനും ''കാരണഭൂതനായ'' അങ്ങ് എ.കെ.ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ''അമേരിക്കയിൽ'' സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

വിജയ​െൻറ അമേരിക്കയിലേക്കുള്ള യാത്രക്ക്​ ശേഷം കേരള പൊലീസിനും സുഖമാണ്​ എന്നറിയുമല്ലോ. കാരണം ഇപ്പോൾ കുത്തിമലർത്തിയ ശവശരീരങ്ങൾ നിങ്ങളുടെ ഗു​ണ്ടകൾ പൊലീസ്​ സ്​റ്റേഷനിൽ തന്നെ എത്തിക്കുന്നതിനാൽ അവരുടെ ജോലിയും സമാധാനപരമായി നടക്കുന്നു. അങ്ങയുടെ ഭരണത്തിൽ ഗുണ്ടകൾ പോലും എത്ര മാന്യൻമാർ!'

Tags:    
News Summary - sudhakaran against pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.