ഗോള്‍വാൾക്കറെ പഠിപ്പിക്കാൻ​ ബി.ജെ.പി-സി.പി.എം ധാരണയെന്ന്​ സുധാകരൻ

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല പി.ജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതൃത്വവും അറിഞ്ഞെടുത്ത തീരുമാനമാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരന്‍. തിരുവനന്തപുരം ഡി.സി.സിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്‍.

ആര്‍.എസ്.എസിനെ ഒപ്പം നിര്‍ത്താന്‍ സി.പി.എം സര്‍വകലാശാലയെ കൂട്ടുപിടിക്കുകയാണ്. ബി.ജെ.പി സി.പി.എം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുധാകരന്‍ പറഞ്ഞു.

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പി, സി.പി.എം സഖ്യത്തെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ മുഖവും ശൈലിയും നല്‍കാനാണ് ശ്രമമെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയായതില്‍ പിണറായി വിജയന് കടപ്പാടുള്ളത് ബി.ജെ.പിയോടും നരേന്ദ്ര മോദി സര്‍ക്കാരിനോടുമാണ്. ബി.ജെ.പിയുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് രണ്ടാം പിണറായി സര്‍ക്കാരിന് കാരണം.

ഇടതുപക്ഷത്തെ കുരുക്കിലാക്കാവുന്ന ഒരവസരവും ബി.ജെ.പി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍ പോലും ഇളകിയില്ല. എന്തിന്‍റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവ്​ലിന്‍ കേസ് എത്ര തവണയാണ് സുപ്രീംകോടതി മാറ്റിവെച്ചത്. ഈ കേസില്‍ സി.ബി.​ഐ യുടെ നിലപാട് മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഗൈഡന്‍സുണ്ട്.

യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, ഡി.സി.സി പ്രസിഡന്‍റ്​ പാലോട് രവി, എന്‍.പീതാംബരക്കുറുപ്പ്, വി.എസ് ശിവകുമാര്‍, എന്‍.ശക്തന്‍, മണക്കാട് സുരേഷ്, എം. വിന്‍സൻ്​ എം.എല്‍.എ, മണ്‍വിള രാധാകൃഷ്ണന്‍, ഹരീന്ദ്രനാഥ്, ആര്‍ .വത്സലന്‍, പി.കെ വേണുഗോപാല്‍, ആര്‍.വി രാജേഷ്, രഘുചന്ദ്രപാല്‍, വിനോദ് സെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Sudhakaran says BJP-CPM agreement to teach Golwalkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.