കൊച്ചി: പതിവുശൈലിയിൽ വിമർശനങ്ങളുമായി ആരംഭിച്ച കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരെൻറ വാർത്തസമ്മേളനം പൊട്ടിത്തെറിയിലും മാധ്യമപ്രവർത്തകനുമായി വാക്കേറ്റത്തിലുമാണ് അവസാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് അതേ രീതിയിൽ മറുപടി പറയാൻ കഴിയില്ലെന്നും എത്രനേരം വേണമെങ്കിലും ഉത്തരം നൽകാമെന്നും പറഞ്ഞ സുധാകരെൻറ പ്രതികരണങ്ങൾ ഒടുവിൽ രൂക്ഷഭാഷയിലായി. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന സംഭവങ്ങള്‍ ഇപ്പോള്‍ പറയുന്നത് കേരളസമൂഹത്തിന് ഭൂഷണമാണോയെന്ന ചോദ്യത്തിന് അത് തന്നോടല്ല ചോദിക്കേണ്ടതെന്നും തേൻറടമുണ്ടെങ്കില് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും സുധാകരൻ തിരിച്ചടിച്ചു.
മമ്പറം ദിവാകരനും എ.കെ. ബാലനും ബ്രണ്ണന്‍ കോളജില്‍ വന്നത് 1971ലാണെന്നും സംഭവങ്ങൾ നടക്കുമ്പോൾ അവർ കോളജിൽ ഇല്ലെന്നുമായിരുന്നു ഇരുവർക്കുമുള്ള മറുപടി. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെക്കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ പിണറായിയെ കൈകാര്യം ചെയ്തു.
ആരാണ് ബി.ജെ.പിയുടെ ഔദാര്യത്തിൽ തെരഞ്ഞെടുപ്പ് ജയിച്ചതെന്ന് സ്വയം ഓർക്കണം. സഖ്യകക്ഷിയെപോലെ അന്നത്തെ ജനസംഘം ഉണ്ടായിരുന്നതുകൊണ്ടാണ് 1970ൽ കന്നിമത്സരത്തിൽ പിണറായി വിജയൻ കൂത്തുപറമ്പിൽ ജയിച്ചത്. തനിക്കൊരു ബെറ്റർ ഓപ്ഷൻ ലഭിച്ചാൽ ബി.ജെ.പിയിലേക്ക് പോകുമെന്ന് പറയുന്ന വിഡിയോ സുധാകരേൻറതായി വൈറലാകുന്നുണ്ടല്ലോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് നിങ്ങൾക്കാരാണ് വാട്സ്ആപ്പിൽ ചോദ്യം തരുന്നതെന്നായി മറുചോദ്യം. എ.കെ.ജി മന്ദിരത്തില്നിന്നാണോ ചോദ്യങ്ങള്‍ വരുന്നതെന്ന് കയർത്ത അദ്ദേഹം, േപടിപ്പിക്കുകയൊന്നും വേണ്ടെന്നും പേടിക്കുന്നയാളല്ല താനെന്നും പറഞ്ഞു.
ഇല്ലെന്ന് ഫ്രാൻസിസിെൻറ മകൻ
കോഴിക്കോട്: ബ്രണ്ണൻ കോളജിൽ പിണറായി വിജയനെ ആക്രമിക്കാൻ, തെൻറ പിതാവ് ശ്രമിച്ചെന്ന കെ. സുധാകരെൻറ പ്രസ്താവന വേദനിപ്പിക്കുന്നതാണെന്നും പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഫ്രാൻസിസിെൻറ മകൻ ജോബി പറഞ്ഞു. പിതാവ് കത്തിയുമായി നടക്കുന്ന ആളായിരുന്നില്ല. പിൽക്കാലത്തും പിണറായിയുമായി അച്ഛന് സൗഹൃദമുണ്ടായിരുന്നു. വൈദ്യുതി മന്ത്രിയായ സമയത്ത് അച്ഛനെ വിളിച്ച് സംസാരിച്ചത് ഓർമയുണ്ട്. അദ്ദേഹത്തിെൻറ വിളിപ്പേരുപോലും ഓർത്തുകൊണ്ടായിരുന്നു അന്ന് പിണറായി സംസാരിച്ചതെന്നും ജോബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.