ജയരാജനെ പ്രതിയാക്കാൻ കോടതിയെ സമീപിക്കും -സുധാകരൻ

നെടുമ്പാശ്ശേരി: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെ പ്രതിചേർക്കാൻ കോടതിയെ സമീപിക്കുമെന്ന്​ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഇത് സംബന്ധിച്ച എല്ലാ തെളിവുകളും കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാർഥത്തിൽ അക്രമം നടത്തിയവരുടെ പേരിൽ കേസില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ഇൻഡിഗോ വിമാനം ബഹിഷ്കരിക്കുമെന്ന ജയരാജന്റെ തീരുമാനത്തെയും സുധാകരൻ പരിഹസിച്ചു. ജയരാജനും കുടുംബവും കയറിയില്ലെങ്കിൽ വിമാനക്കമ്പനി പൂട്ടേണ്ടിവരുമെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു. നിരപരാധിയാണെന്ന് കോടതിക്ക് ബോധ്യമായത് കൊണ്ടാണ് ശബരീനാഥിന് ജാമ്യം അനുവദിച്ചത്.

കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചത്​. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയ ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന് സംശയിക്കുന്നതായും സുധാകരൻ പറഞ്ഞു.

Tags:    
News Summary - Sudhakaran will approach the court to make Jayarajan a suspect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.