കൊട്ടിയം: പ്രണയാഭ്യര്‍ഥനയുമായി പിന്നാലെകൂടിയ യുവാവിന്‍െറ ഭീഷണിയത്തെുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഐ.ടി.ഐ വിദ്യാര്‍ഥിനി ആശുപത്രിയില്‍. മൊബൈലില്‍ പകര്‍ത്തിയ ചിത്രം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന യുവാവിന്‍െറ ഭീഷണിയെ തുടര്‍ന്നാണ് ദലിത് പെണ്‍കുട്ടി ക്ളാസ് മുറിയില്‍ ആത്മഹത്യക്ക് തുനിഞ്ഞത്. കൊട്ടിയത്തെ സ്വകാര്യ ഐ.ടി.ഐയിലെ ഒന്നാംവര്‍ഷ സിവില്‍ വിദ്യാര്‍ഥിനിയാണ് ക്ളാസ് മുറിയില്‍ അമിതമായി ഗുളിക കഴിച്ചതിനെ തുടര്‍ന്ന് കുഴഞ്ഞുവീണത്.
കണ്ണനല്ലൂര്‍ കുളപ്പാടം സ്വദേശിയായ യുവാവ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശല്യം വര്‍ധിച്ചതോടെ കുട്ടിയുടെ മാതാപിതാക്കള്‍ യുവാവിന്‍െറ വീട്ടുകാരെ കണ്ട് വിവരം ധരിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ കോളജിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെ കൊട്ടിയം ജങ്ഷനില്‍നിന്ന് യുവാവ് ബൈക്കില്‍ പിന്തുടര്‍ന്നു.
ഐ.ടി.ഐ വളപ്പിലത്തെിയ ഇയാള്‍ സഹപാഠികളുടെ മുന്നില്‍ വെച്ച് പെണ്‍കുട്ടിയെ അസഭ്യംപറയുകയും മൊബൈല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ചതായും സഹപാഠികള്‍ പറഞ്ഞു. തുടര്‍ന്ന് ക്ളാസ് മുറിയിലേക്ക് ഓടിക്കയറിയ പെണ്‍കുട്ടി കൈയില്‍ കരുതിയിരുന്ന ഗുളികകള്‍ കഴിക്കുകയായിരുന്നു. കൊട്ടിയം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.