കൊച്ചി: മാർഗനിർദേശം ലംഘിച്ച് പ്രവർത്തിച്ച തട്ടുകടക്കെതിരെ നടപടിയെടുക്കാനെത്തിയ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാൻ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയ സംഭവത്തിൽ തട്ടുകട നടത്തിപ്പുകാരും ജീവനക്കാരും അറസ്റ്റിലായി. പനമ്പിള്ളിനഗർ ക്രോസ് റോഡിൽ മേലേടത്ത് വീട്ടിൽ ഹബീബ് റഹ്മാൻ (26), മലപ്പുറം സ്വദേശികളായ മേലെ കാളികാവ് പയ്യശ്ശേരി വീട്ടിൽ സിൻസാർ (27), അഞ്ചാംമൈൽ അമരമ്പലം കൂടപ്പറമ്പിൽ അബ്ദുൽ ബാരി (61), മരുതുങ്കൽ കരുവാരക്കുണ്ട് മേലേടത്ത് വീട്ടിൽ മുജീബ് റഹ്മാൻ (47) എന്നിവരാണ് അറസ്റ്റിലായത്.
കോർപറേഷൻ ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി, ആത്മഹത്യശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എറണാകുളം പനമ്പിള്ളി നഗറിലെ ഇവരുടെ 'ഉപ്പും മുളകും' തട്ടുകടക്ക് മുന്നിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു നാടകീയ സംഭവങ്ങൾ. അനുവദിച്ചതിൽ കൂടുതൽ സ്ഥലം തട്ടുകടക്കുവേണ്ടി ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എത്തിയത്. നടപടിക്ക് ഒരുങ്ങവെ കടയിലെ ജീവനക്കാരനായ സിൻസാറും ഹബീബും ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി. തുടർന്ന്,
പൊലീസ് എത്തിയെങ്കിലും അവർ പിന്മാറാൻ തയാറായില്ല. സൗത്ത് സി.ഐ ഫൈസലിെൻറ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചക്ക് ശ്രമിച്ചെങ്കിലും ആദ്യഘട്ടത്തിൽ ഫലമുണ്ടായില്ല. സംസാരിച്ച് പ്രശ്നം തീർക്കാമെന്ന് പറഞ്ഞ് പലതവണ ശ്രമിച്ചിട്ടും ഹബീബ് വഴങ്ങാതായതോടെ കട എടുക്കില്ലെന്ന ഉറപ്പുനൽകേണ്ടി വന്നു.
ഒപ്പമുണ്ടായിരുന്ന മറ്റ് ചിലരുടെ സഹായത്തിൽ യുവാക്കളുടെ പക്കൽനിന്ന് പെട്രോൾ കന്നാസ് പിടിച്ചുവാങ്ങിയാണ് രംഗം ശാന്തമാക്കിയത്. ലൈസൻസ് ലഭിച്ചവർക്ക് മാത്രമേ തട്ടുകട നടത്താൻ അനുവാദമുള്ളൂ. ഹബീബിെൻറ ബന്ധുവിെൻറ പേരിലുള്ള തട്ടുകട ഇവർ തന്നെയാണ് നടത്തിയിരുന്നത്. ഇത് നിയമലംഘനമാണെന്നും ഇതിനെതിരെ കൊച്ചി കോർപറേഷൻ നടപടി സ്വീകരിച്ചേക്കുമെന്നുമാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.