ചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റി ഉന്നയിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് നിഷേധാത്മക സമീപനമാണെന്നും ഇതിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സംഘടനയുടെ 107ാം ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാറിനോട് മൂന്നു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ വിശ്വാസികൾക്ക് അനുകൂല നിലപാട് എടുക്കുക, 10 ശതമാനം സാമ്പത്തിക സംവരണം കേരളത്തിലും നടപ്പാക്കുക, മന്നത്ത് പത്മനാഭെൻറ ജന്മദിനം നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ടിെൻറ പരിധിയിൽ കൊണ്ടുവരുക എന്നിവയായിരുന്നു ആവശ്യങ്ങൾ. ശബരിമല യുവതി പ്രവേശന വിഷയം എവിടെ നിൽക്കുന്നുവെന്ന് ഏവർക്കും അറിയാം.
സാമ്പത്തിക സംവരണം നടപ്പാക്കുന്നതിലും കാലതാമസം വരുത്തി. മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്സ് ആക്ടിെൻറ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം സർക്കാർ രണ്ടു തവണയും നിരസിക്കുകയായിരുന്നു. വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ എൻ.എസ്.എസിേൻറത് ഉറച്ച നിലപാടാണ്. അത് തുടരും.
സമൂഹത്തിൽ സവർണ -അവർണ ചേരിതിരിവുണ്ടാക്കി എല്ലാം സവർണാധിപത്യത്തിന് കീഴിലാണെന്ന് വരുത്തിത്തീർക്കാൻ ചില സമുദായ നേതാക്കൾ പ്രചാരണം നടത്തുന്നുണ്ട്. അധികാരത്തിലിരിക്കുന്ന ചിലരും ഇതിന് കുടപിടിക്കുകയാണ്. ഇത് നാടിനു ഗുണം ചെയ്യില്ലെന്നും വിഭാഗീയത വളർത്താേന ഉപകരിക്കൂവെന്നും സുകുമാരൻ നായർ പറഞ്ഞു.
പ്രസിഡൻറ് അഡ്വ. പി.എൻ. നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ. എം. ശ ശികുമാറും പങ്കെടുത്തു. മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് ശേഷമായിരുന്നു ഓൺലൈൻ കോൺഫറൻസിലൂടെ ബജറ്റ് അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.