മാവേലിക്കര (ആലപ്പുഴ): ചെട്ടികുളങ്ങരയിൽ എൻ.എസ്.എസ് കരയോഗം പ്രവര്‍ത്തകര്‍ ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. ചെട്ടികുളങ്ങര കോയിക്കത്തറയിൽ എൻ.എസ്.എസ് കരയോഗത്തിലെ ഒരുവിഭാഗം അംഗങ്ങളാണ് സുകുമാരൻ നായർക്കെതിരെ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചത്.
വ്യാഴാഴ്ച രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടുപിന്നാലെയായിരുന്നു പ്രതിഷേധം. സമുദായ സംഘടനയുടെ നേതൃത്വത്തിലിരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിലുള്ള പ്രതിഷേധമാണ് കാരണമെന്നാണ് അംഗങ്ങളുടെ വിശദീകരണം.
സി.പി.എമ്മിന് നിർണായക സ്വാധീനമുള്ള പ്രദേശമാണ് പ്രതിഷേധം നടന്ന കോയിക്കത്തറ അടക്കമുള്ള ചെട്ടികുളങ്ങര മേഖല. തെരഞ്ഞെടുപ്പ് സമയത്ത് സുകുമാരന്‍ നായരുടെ രാഷ്ട്രീയ നിലപാടുകളാണ് പ്രതിഷേധത്തിന് ഇടയാക്കിയതെന്ന് പറയുന്നു.
എന്നാൽ, ഇതുമായി ചെട്ടികുളങ്ങര ഈരേഴ തെക്ക് 14ാം നമ്പർ കരയോഗം ഭരണസമിതിക്ക് ബന്ധമില്ലെന്നും സംഭവത്തിൽ പ്രതിഷേധിക്കുന്നതായും പ്രസിഡൻറ് പി.ആർ. ജയപ്രകാശ്, സെക്രട്ടറി വി. ചന്ദ്രശേഖരൻ നായർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.