സുൽഹഫിന്​ റീച്ച് മീഡിയ ഫെലോഷിപ്

ചെന്നൈ: ആരോഗ്യ പത്രപ്രവർത്തനത്തിനുള്ള റീച്ച് - യു.എസ് എയ്ഡ് മീഡിയ ഫെലോഷിപ്പിന് മാധ്യമം സീനിയർ സബ് എഡിറ്റർ സുൽഹഫ്​ അർഹനായി. കേരള ആരോഗ്യ മോഡലും പാർശ്വവത്​കൃത വിഭാഗങ്ങൾക്കിടയിലെ ക്ഷയരോഗ വ്യാപനവും എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങൾക്കാണ്​ ഫെലോഷിപ്. 20,000 രൂപയും പ്രശസ്തിപത്രവും ടി.ബി റിപ്പോർട്ടിങ്ങിലുള്ള ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക.

ദേശീയതലത്തിൽ 14 പേരാണ് ഫെലോഷിപ്പിന് അർഹരായത്. കേരളത്തിൽ നിന്ന് ഷാലറ്റ് ഷൈലേഷ് (കേരള കൗമുദി), സന്തോഷ്​ ശിശുപാൽ (മലയാള ​മനോരമ) എന്നിവരും അർഹരായി.

മലപ്പുറം ജില്ലയിലെ വണ്ടുർ സ്വദേശിയാണ്​ സുൽഹഫ്​. കരുവാടൻ ബദറുദീൻെറയും സുലൈഖയുടെയും മകനാണ്​. 2011ൽ മാധ്യമം പ​ത്രാധിപ സമിതിയിൽ അംഗമായ സുൽഹഫ്​ നിലവിൽ മാധ്യമം ആഴ്​ചപതിപ്പിൽ സീനിയർ സബ്​ എഡിറ്ററാണ്​. മികച്ച എഡിറ്റോറിയലിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാർഡ്​ (2019), ഇന്ത്യ സയൻസ്​ മീഡിയ അവാർഡ്​ (2019), നാഷനൽ മീഡിയ അവാർഡ്​ (2018), കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പ്​ (2017) എന്നിവയും ലഭിച്ചിട്ടുണ്ട്​.

ഭാര്യ: ഹിബ തസ്​നീം (അധ്യാപിക). മക്കൾ: ഫിദൽ അനാം, ഹർഷ്​ സമാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.