ഇരവിപുരം: വീടിന് മുന്നിൽ ഗൃഹനാഥനെ സൂര്യാതപമേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. അയത് തിൽ സുരഭി നഗർ 25 പുളിന്താനത്ത് തെക്കതിൽ പുഷ്പൻ ചെട്ടിയാരാണ് (58) മരിച്ചത്. ചൊവ്വാഴ്ച വൈ കീട്ട് നാലരയോടെ അംഗൻവാടി ഹെൽപ്പറായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നിൽ കിടക്കുന്നത് കണ്ടത്. ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കൈയിലും കാലിലും പൊള്ളലേറ്റിരുന്നതായി ബന്ധുക്കൾ പറയുന്നു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മാടൻനടയിൽ ഇരുചക്ര വിൽപനശാലയിൽ ജോലി നോക്കിവരികയായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: ധന്യ, രമ്യ. മരുമക്കൾ: അനിൽകുമാർ, രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.