കൽപറ്റ: പ്രളയത്തിനുശേഷം കാലാവസ്ഥ മാറിമറിഞ്ഞ വയനാട്ടിൽ രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റു. കോട്ടത്തറ വെണ്ണിയോടിനടുത്ത് മൈലാടി കമ്മനാട് ഇസ്മായില്‍, നടവയല്‍ പുഞ്ചക്കുന്നം കണ്ടോത്ത് ബിജു (39) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്.
മൈലാടി പാലത്തിനുതാഴെ വോളിബാള്‍ കോര്‍ട്ട് വൃത്തിയാക്കുന്നതിനിടെ ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് ഇസ്മായിലിന് പുറത്തും കഴുത്തിലും പൊള്ളലേറ്റത്. കമ്പളക്കാെട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ബിജുവിന് കഴുത്തിന് പിന്നിലും പുറത്തുമാണ് പൊള്ളലേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ സ്വന്തം വീടിെൻറ നിർമാണപ്രവൃത്തി നടത്തുന്നതിനിടെ പുറത്ത് നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുമിളകൾ പൊട്ടി ഒലിക്കുന്നത് കണ്ടത്. തുടർന്ന് കേണിച്ചിറ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാഴ്ചമുമ്പ് തോരാമഴയിൽ മുങ്ങിയ ജില്ലയിൽ ഇപ്പോൾ ചാറ്റൽമഴ പോലുമില്ലാതെ, കത്തുന്ന െവയിലും കനത്ത ചൂടുമാണ്. 28.1 ഡിഗ്രിയാണ് ജില്ലയിൽ തിങ്കളാഴ്ചയിലെ താപനിലയെന്ന് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.