സുനന്ദ‍യുടെ മരണം: സുബ്രഹ്മണ്യസ്വാമിയുടെ ഹരജിയിൽ ഡൽഹി പൊലീസിന് നോട്ടീസ്

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന സുബ്രഹ്മണ്യ സ്വാമിയുടെ ഹരജിയിൽ സുപ്രീംകോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന സ്വാമിയുടെ വാദം നേരത്തെ ഡൽഹി ഹൈകോടതി തള്ളിയിരുന്നു. കേസുമായി നേരിട്ട് ബന്ധമില്ലാത്ത സ്വാമിക്ക് ഹരജി നൽകാൻ നിയമപ്രകാരം കഴിയുമോ എന്ന് പിന്നീട് പരിശോധിക്കുമെന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് അറിയിച്ചു.

സുനന്ദയുടേത്​ കൊലപാതകമാണെന്ന്​ വ്യക്​തമാണെന്നും അന്വേഷണത്തിൽ നിന്ന്​ രക്ഷനേടാൻ ശശി തരൂർ ബി.ജെ.പിക്കാരായ ചിലരിൽ നിന്നു തന്നെ സഹായം തേടിയിട്ടുണ്ടെന്നും സുബ്രഹ്​മണ്യൻ സ്വാമി നേരത്തെ ഹൈകോടതിയിൽ വ്യക്​തമാക്കിയിരുന്നു. കേസ്​ സി.ബി.​െഎ അന്വേഷിക്കുന്നതിൽ ഡൽഹി പൊലീസിന് പ്രശ്​നമില്ല. എന്നാൽ, മൂന്നര വർഷമായി ഡൽഹി ​െപാലീസാണ്​ കേസ്​ അന്വേഷിക്കുന്നത്​. ഇതുവരെ കേസി​​​ന്‍റെ സ്​ഥിതി വ്യക്​തമാക്കുന്ന റിപ്പോർട്ട്​ സമർപ്പിച്ചിട്ടില്ല. ആഭ്യന്തര മന്ത്രാലയത്തോടും പൊലീസിനോടും റിപ്പോർട്ട്​ ആവശ്യപ്പെടണമെന്നും സുബ്രഹ്​മണ്യൻ സ്വാമി കോടതിയിൽ പറഞ്ഞിരുന്നു. 

2017ലാണ്​ കേസിൽ കോടതി നിരീക്ഷണം ആവശ്യപ്പെട്ട്​ സുബ്രഹ്​മണ്യൻ സ്വാമി ​െപാതുതാൽപര്യ ഹരജി ഫയൽ ​െചയ്യുന്നത്​. എന്നാൽ, ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളുകയായിരുന്നു. ​സ്വാ​മി​യു​ടെ രാ​ഷ്​​ട്രീ​യ​ നീ​ക്ക​​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച ഹൈ​കോ​ട​തി, ‘രാ​ഷ്​​ട്രീ​യ​താ​ൽ​പ​ര്യ​ നി​യ​മ​വ്യ​വ​ഹാ​ര​ത്തി​ന്‍റെ’ പാ​ഠ​പു​സ്​​ത​ക ഉ​ദാ​ഹ​ര​ണം എ​ന്നു​ വി​ശേ​ഷി​പ്പി​ച്ചാ​ണ് ഹ​ര​ജി ത​ള്ളി​യ​ത്. തുടർന്നാണ് ഇതേ വിഷയത്തിൽ സ്വാമി സുപ്രീംകോടതിയെ സമീപിച്ചത്. 

2014 ജനുവരി 14ന്​ രാത്രിയിൽ സൗത്ത്​ ഡൽഹിയിലെ ഫൈവ്​ സ്​റ്റാർ ഹോട്ടൽ മുറിയിലാണ്​ സുനന്ദ പുഷ്​ക്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്​.

Tags:    
News Summary - Sunanda Pushkar Death Case: Supreme Court Send Notice to Delhi Police fir Subramanian Swamy -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.