ചേർത്തല: വൻസ്രാവുകൾ ഇനിയുമുണ്ടെന്നും ഇവരെല്ലാം പിന്നാലെ വരുമെന്നും പൾസർ സുനി. യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മുഖ്യ പ്രതിയായ സുനി മറ്റൊരു കേസിൽ ചേർത്തല കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് ഇങ്ങനെ പ്രതികരിച്ചത്. താൻ കള്ളം പറയാറില്ല. പറഞ്ഞത് മാറ്റിപ്പറഞ്ഞിട്ടുമില്ല. എല്ലാറ്റിനും ശക്തമായ തെളിവുകൾ ഉണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.
അരൂരിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ അഞ്ച് പ്രതികളിൽ ഒരാളായ സുനിയെ കേസിെൻറ അവധിക്കാണ് ചൊവ്വാഴ്ച രാവിലെ ചേർത്തല ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കേസ് അടുത്ത മാസം ഏഴിലേക്ക് മാറ്റി. റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. കഴിഞ്ഞ 11ന് ഇയാളെ കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു.
എറണാകുളത്ത് മറ്റൊരു കേസിൽ കോടതിയിൽ എത്തിക്കേണ്ടിവന്നതിനാൽ അന്ന് ചേർത്തലയിൽ കൊണ്ടുവന്നിരുന്നില്ല. ചൊവ്വാഴ്ച രാവിലെ പത്തരയോടെ വൻ പൊലീസ് സന്നാഹത്തിെൻറ സുരക്ഷയിലാണ് കൊണ്ടുവന്നത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് കോടതിയുടെ പിന്നിലൂടെ കൊണ്ടുപോകാനുള്ള പൊലീസിെൻറ ശ്രമം വിജയിച്ചില്ല. ഓടിയെത്തിയ മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് സുനിയുടെ പ്രതികരണം.
നേരത്തെയും പറഞ്ഞിരുന്നു. അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കഥ പകുതിയേ ആയിട്ടുള്ളൂ എന്നായിരുന്നു സുനി പറഞ്ഞത്. കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവയിലെ വി.ഐ.പിയോട് ചോദിക്കണമെന്നും സുനി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.