മുംബൈ: പ്രളയ ദുരന്തത്തെ തുടർന്ന് കർഷക വായ്പക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം ഡി സംബർ 31വരെ നീട്ടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിനെ കണ്ടു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ റി സർവ് ബാങ്ക് ആസ്ഥാനത്ത് എത്തിയ മന്ത്രി കേരള സർക്കാറിെൻറ നിവേദനം സമർപ്പിച്ചു. ഡെപ്യൂട്ടി ഗവർണർ മഹേഷ്കുമാർ ജെയിനും സന്നിഹിതനായിരുന്നു. സർക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയം കാലാവധി ജൂലൈ 31ന് അവസാനിക്കും. ഡിസംബർ 31വരെ നീട്ടണമെന്ന സർക്കാർ ആവശ്യം പരിഗണിച്ച് ബാങ്കേഴ്സ് സമിതി ശിപാർശ ചെയ്തെങ്കിലും റിസർവ് ബാങ്ക് തള്ളുകയായിരുന്നു.
മൊറട്ടോറിയം കാലാവധി നീട്ടാനുള്ള ആവശ്യത്തോട് ഗവർണർ അനുകൂലമായാണ് പ്രതികരിച്ചതെന്ന് കൂടിക്കാഴ്ചക്കു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മൊറട്ടോറിയം അടക്കം 10ഒാളം ആവശ്യങ്ങളാണ് റിസർവ് ബാങ്ക് ഗവർണറുടെ മുമ്പാകെ അവതരിപ്പിച്ചത്. പ്രളയം ഉൾപ്പെടെ കഴിഞ്ഞ മൂന്നു വർഷമായി കേരളം നേരിട്ട ദുരന്തങ്ങളെയും കർഷകരുടെ അവസ്ഥയെയും കുറിച്ച് ഗവർണറെ ധരിപ്പിച്ചു-മന്ത്രി പറഞ്ഞു.
കാർഷിക മേഖലയിലെ ഇൗടില്ലാ പരിധി 1.60 ലക്ഷത്തിൽനിന്ന് 3.25 ലക്ഷമായി ഉയർത്തണം.
മൊറട്ടോറിയം കാലത്തെ കർഷക കടങ്ങളെ കിട്ടാക്കടമായി പരിഗണിക്കരുത്. പ്രളയ ദുരിതത്തിൽപെട്ട കർഷകർക്ക് കർഷിക കടങ്ങൾ പുനഃക്രമീകരിക്കാനായില്ല. അതിനാൽ അവർക്ക് ഒരവസരവും കൂടി നൽകണം. പ്രളയകാലത്തെ വായ്പകൾ ക്രമീകരിക്കാൻ സെപ്റ്റംബർ 30 വരെ സമയം നൽകണം. വായ്പ പുനഃക്രമീകരിക്കുേമ്പാൾ പലിശയും പിഴപ്പലിശയും ഒഴിവാക്കി മുതൽ തുക മാത്രം ബാധ്യതയായി പരിഗണിക്കണം. കൃഷിയിൽനിന്ന് മാത്രം വരുമാനമുള്ളവരുടെ കാർഷികേതര വായ്പകൾക്കും മൊറട്ടോറിയം ബാധകമാക്കണം തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.