കോഴിക്കോട്: ഓൺലൈൻ വഴിയുള്ള നികാഹ് ഇസ്ലാമിക നിബന്ധനകൾ പാലിക്കാത്തതായതുകൊണ്ട് സാധുവാകില്ലെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറ വ്യക്തമാക്കി. സമസ്ത കൂടിയാലോചന സമിതിയിലേക്ക് വന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് മുശാവറ ഇക്കാര്യം വ്യക്തമാക്കിയത്.
വരനും വധുവിെൻറ രക്ഷിതാവും രണ്ട് സാക്ഷികളും പരസ്പരം കാണുകയും കേൾക്കുകയും ചെയ്യും വിധം നിഷേധിക്കാൻ പറ്റാത്ത രൂപത്തിൽ ഒരേയിടത്ത് ഒരുമിച്ചിരുന്ന് നികാഹിെൻറ പ്രത്യേക വചനങ്ങൾ പരസ്പരം പറയണമെന്നത് (ഈജാബ്, ഖബൂൽ) നികാഹിൽ വളരെ പ്രധാനമാണ്.
വരനും വധുവിെൻറ രക്ഷിതാവിനും അസൗകര്യമെങ്കിൽ വിശ്വസ്തനായ ഒരാളെ നികാഹിന് ചുമതലപ്പെടുത്തുന്നതിന് (വകാലത്ത്) സൗകര്യവുമുണ്ട്. ഈ തരത്തിലുള്ള വകുപ്പുകളുണ്ടായിരിക്കെ അത്തരം സാധ്യതകൾ ഉപയോഗപ്പെടുത്തി ഒരു വേദിയിൽ ഒരുമിച്ചുകൂടിയാണ് നികാഹ് നടത്തേണ്ടത്.
കക്ഷിത്വ ഭിന്നതകളില്ലാതെ മുസ്ലിംകൾക്കിടയിൽ ഇക്കാലമത്രയും നടന്നുവരുന്ന രീതിയും ഇതുതന്നെയാണ്. ഇതിന് പകരം അപ്പപ്പോൾ തോന്നുന്ന രീതിയെ ആദർശവത്കരിക്കുന്നത് ആർക്കും ആശാസ്യമായ നിലപാടല്ലെന്ന് സമസ്ത ഓർമിപ്പിച്ചു.
പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, എം. അലിക്കുഞ്ഞി മുസ്ലിയാർ ശിറിയ, പി.എ. ഹൈേദ്രാസ് മുസ്ലിയാർ കൊല്ലം, പി. അബ്ദുൽ ഖാദിർ മുസ്ലിയാർ പൊന്മള, പി.ടി. കുഞ്ഞമ്മു മുസ്ലിയാർ കോട്ടൂർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, കെ.പി. മുഹമ്മദ് മുസ്ലിയാർ കൊമ്പം എന്നിവർ സംസാരിച്ചു. എ.പി. മുഹമ്മദ് മുസ്ലിയാർ സ്വാഗതവും പേരോട് അബ്്ദുറഹ്മാൻ സഖാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.