കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ ചാടിപ്പോയ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസർക്കുമെതിരെയാണ് വനിത ശിശു വികസന വകുപ്പ് നടപടിയെടുത്തത്. ഹോം സൂപ്രണ്ടായ സല്‍മയെയാണ് സ്ഥലം മാറ്റി.
പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കെതിരെ വകുപ്പുതല നടപടിയാണ് ഉണ്ടാകുക. എന്നാൽ ഇവര്‍ സ്ഥിരം ജീവനക്കാരിയല്ല. കുട്ടികൾ പോയതിന് പിന്നാലെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായത്. അന്വേഷണത്തില്‍ രണ്ട് പേരെ ബംഗളൂരുവില്‍ നിന്നും നാല് പേരെ മലപ്പുറം എടക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി ഫെബിന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഉടനെ തന്നെ പിടികൂടിയിരുന്നു.
അതേസമയം, പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരുന്നു. എ.എസ്.ഐ സജി, സി.പി.ഒ ദിലീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.