തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യസാധന വില കുതിച്ചുകയറവേ വിപണിയിലിടപെട്ട് സപ്ലൈകോ. 13 ഇന അവശ്യസാധനങ്ങളിൽ ഭൂരിഭാഗവും ഔട്ട്ലെറ്റുകളിൽ എത്തിത്തുടങ്ങി. ഏറെനാളായി ഇല്ലാതിരുന്ന പഞ്ചസാരയും വരുംദിവസങ്ങളിലെത്തുമെന്ന് അധികൃതർ അറിയിച്ചു.
വടക്കൻ കേരളത്തിൽ കഴിഞ്ഞദിവസങ്ങളിൽ പഞ്ചാസാര എത്തി. ധനവകുപ്പ് കൂടുതൽ പണം അനുവദിച്ചാൽ ഒരാഴ്ചക്കിടെ പ്രതിസന്ധി പൂർണമായി നീങ്ങുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. ഇതിന് പുറമെ സപ്ലൈകോ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 ഉൽപന്നങ്ങള്ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നല്‍കുന്നുണ്ട്.
300 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20 ശതമാനം വില കുറച്ച് 48 രൂപക്കും 79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി, പുട്ടുപൊടി എന്നിവ 63.20 രൂപക്കും 50 ദിവസത്തേക്ക് നല്‍കും.
ശബരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍ മസാല, സാമ്പാര്‍ പൊടി, കടുക് എന്നിവക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500 ഗ്രാം റിപ്പിള് പ്രീമിയം ഡസ്റ്റ് ടീയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും. ഉജാല, ഹെന്‍കോ, സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിങ് പൗഡറുകള്‍, ഡിറ്റര്‍ജെന്റുകള്‍ എന്നിവക്ക് വലിയ വിലക്കുറവുണ്ട്.
നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ്, തേന്‍, എള്ളെണ്ണ, ചന്ദ്രിക, സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്, നിറപറ, ബ്രാഹ്മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍, ബ്രാഹ്മിന്‍സ് ബ്രാന്‍ഡിന്റെ അപ്പംപൊടി, റവ, പാലട മിക്സ്, കെലോഗ്സ് ഓട്സ്, ആശിര്‍വാദ് ആട്ട, സണ്‍ഫീസ്റ്റ് നൂഡില്‍സ്, മോംസ് മാജിക്, സണ്‍ഫീസ്റ്റ് ബിസ്കറ്റുകള്‍.
ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉല്പന്നങ്ങള്, ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്നര്, കോള്‍ഗേറ്റ് തുടങ്ങി 50ലേറെ ഉല്പന്നങ്ങള്ക്കാണ് വിലക്കുറവും ഓഫറും നല്‍കുന്നത്. സബ്സിഡി ഇല്ലാത്ത ഉൽപന്നങ്ങള് വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.