തിരുവനന്തപുരം: കോവിഡിെൻറ പശ്ചാത്തലത്തിൽ 17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കി റ്റ് ഇന്നുമുതൽ വിതരണംചെയ്യും. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ കുടുംബ ങ്ങൾക്കാണ് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതൽ കിറ്റുകൾ നൽകുക. ഘട്ടംഘട്ടമായി മറ്റ് കാർഡ ുടമകൾക്കും റേഷൻ കടകൾവഴി വിതരണം ചെയ്യും.
വിഷുവിന് മുമ്പ് തന്നെ 5.92 ലക്ഷം വരുന്ന മഞ്ഞ കാർഡുകാർക്കും കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിെൻറ തീരുമാനം. ഏപ്രിൽ 15 മുതൽ 31.51 ലക്ഷത്തോളം പിങ്ക് കാർഡുകാർക്ക് കിറ്റുകൾ നൽകും. അതിനുശേഷം മാത്രമേ നീല, വെള്ള കാർഡുകാർക്കുള്ള കിറ്റുകൾ റേഷൻ കടകളിലെത്തൂ. സ്വന്തം കാർഡുള്ള റേഷൻകടയിലെത്തിയാൽ മാത്രമേ കിറ്റുകൾ കാർഡുടമക്ക് കൈപ്പറ്റാനാകൂ. ലോക്ഡൗൺ കാലത്ത് യാത്രസൗകര്യംപോലും ഇല്ലാതിരിക്കുമ്പോൾ ഇത് ജനങ്ങൾക്ക് വളരെയേറെ പ്രയാസം സൃഷ്ടിക്കും.
എന്നാൽ റേഷൻ കടകളിൽ കിറ്റുകൾ ക്രമീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് പോർട്ടബിലിറ്റി സംവിധാനം എടുത്തുകളഞ്ഞതിന് പിന്നിലെന്ന് അധികൃതർ പറയുന്നു. നേരത്തെ ആറര ലക്ഷത്തോളം പേരാണ് പോർട്ടബിലിറ്റി സംവിധാനത്തിലൂടെ സൗകര്യപ്രദമായ കടകളിൽനിന്ന് സൗജന്യ റേഷൻ കൈപ്പറ്റിയത്. ഈ ഘട്ടത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് റേഷൻ വ്യാപാരി സംഘടനകളടക്കം സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 350 കോടി ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.