പരിഷ്കാരം വിനയായി; സപ്ലൈകോ വിൽപനശാലകൾ കാലിയാവുന്നു

തൃ​ശൂ​ർ: സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന്​ ഏ​ർ​പ്പെ​ടു​ത്തി​യ പ​രി​ഷ്കാ​ര​ത്തി​ൽ സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​ൻ (സ​പ്ലൈ​കോ) വി​ൽ​പ​ന​ശാ​ല​ക​ൾ കാ​ലി​യാ​യി. പു​തി​യ എം.​ഡി ചു​മ​ത​ല​യേ​റ്റ​തി​ന്​ പി​ന്നാ​ലെ വ​രു​ത്തി​യ വാ​ങ്ങ​ൽ പ്ര​ക്രി​യ​യി​ലെ പ​രി​ഷ്കാ​ര​മാ​ണ്​ മാ​വേ​ലി അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ വി​ൽ​പ​ന​ശാ​ല​ക​ൾ​ക്കും​ വി​ന​യാ​യ​ത്.

മു​മ്പ്​ ഡി​പ്പോ, ഷോ​പ് മാ​നേ​ജ​ർ​മാ​ർ കൂ​ടി​യാ​ലോ​ചി​ച്ചാ​യി​രു​ന്നു അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യി​രു​ന്ന​ത്. ഡി​പ്പോ മാ​നേ​ജ്​​മെ​ന്‍റ്​ ക​മ്മി​റ്റി യോ​ഗ​മാ​ണ്​ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ലി​ത്​ മു​ഖ്യ​കാ​ര്യാ​ല​യ​ത്തി​ലൂ​ടെ കേ​ന്ദ്രീ​കൃ​ത​മാ​യി വാ​ങ്ങു​ന്ന​തി​ന്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളാ​ണ്​ കാ​ര്യ​ങ്ങ​ൾ കു​ഴ​ക്കു​ന്ന​ത്. വാ​ങ്ങേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക കൊ​ച്ചി​യി​ലെ മു​ഖ്യ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക്​ ഓ​ൺ​ലൈ​നി​ൽ ന​ൽ​ക​ണം. പ​ട്ടി​ക​ പ​രി​ശോ​ധി​ച്ച്​ പ​ർ​ച്ചേ​​സ്​ വി​ഭാ​ഗം ന​ൽ​കു​ന്ന കു​റ​ഞ്ഞ ഓ​ർ​ഡ​ർ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ വാ​ങ്ങു​ക​യാ​ണ്​ ഇ​പ്പോ​ൾ. ഇ​ങ്ങ​നെ കു​റ​ഞ്ഞ അ​ള​വി​ൽ സാ​ധ​ന​ങ്ങ​ൾ വ​ലി​യ വി​ല​ക്കു​റ​വി​ൽ ന​ൽ​കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ വി​ത​ര​ണ​ക്കാ​ർ സ​പ്ലൈ​കോ​യെ കൈ​വെ​ടി​യു​ക​യാ​ണ്. ഇ​തു​മൂ​ലം എ​ല്ലാ ത​രം ക​മ്പ​നി​ക​ളും പ്രാ​ദേ​ശി​ക ഉ​ൽ​പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും സ​പ്ലൈ​കോ​ക്ക്​ സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്​ .

നേ​ര​ത്തേ വി​വി​ധ വി​ത​ര​ണ ക​മ്പ​നി​ക​ളി​ൽ നി​ന്ന്​ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന്​ ഷോ​പ് മാ​നേ​ജ​ർ​മാ​ർ ആ​വ​ശ്യ​ത്തി​ന​പ്പു​റം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടി​യി​രു​ന്നു. ഇ​ത്​ കോ​ർ​പ​റേ​ഷ​ന്​​ വ​ലി​യ ന​ഷ്ട​മാ​ണ്​ വ​രു​ത്തി​യ​ത്. ഇ​ത്ത​രം ഏ​ർ​പ്പാ​​ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​ൻ​ മൊ​ത്തം വി​റ്റു​വ​ര​വി​നെ ബാ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ അ​നു​ഗു​ണ​മാ​വി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ ജീ​വ​ന​ക്കാ​ർ​ക്ക്. ​പ്ര​തി​മാ​സം സ്​​റ്റോ​ക്ക്​ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ഡി​പ്പോ​ത​ല​ത്തി​ൽ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്താ​ൽ ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​വും. ഉ​പ​ഭോ​ഗ വ​സ്തു​ക്ക​ള്‍ കു​റ​യു​ന്ന​ത്​ ഇ​ട​ത്ത​ട്ടു​കാ​രെ സ​പ്ലൈ​കോ​യി​ൽ​നി​ന്ന്​ അ​ക​റ്റു​മെ​ന്ന്​​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - Supplyco shops are empty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.