മുഖ്യമന്ത്രിയുടെ ധാർഷ്്ട്യത്തിന്‍റെ അടക്കം അനന്തരഫലം -‘സുപ്രഭാതം’ എഡിറ്റോറിയൽ

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ പരാജയത്തിൽ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം ‘സുപ്രഭാതം’. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധാർഷ്ട്യം മുതൽ എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയം വരെ ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് ജനവിധിയെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിന്റെയും വക്താക്കളായി ഒരുമറയുമില്ലാതെ സി.പി.എം നേതാക്കൾ മാധ്യമങ്ങൾക്ക് മുമ്പിൽപോലും നിറഞ്ഞാടിയതിന് ജനങ്ങളെന്ന വിധികർത്താക്കളിട്ട മാർക്കാണ് ഈ ഒറ്റസംഖ്യ. തുടർഭരണം നൽകിയ അധികാര ധാർഷ്ട്യം പ്രാദേശിക സി.പി.എം നേതാക്കളെ പോലും സാധാരണക്കാരിൽനിന്ന് അകറ്റിയെന്നും ‘സുപ്രഭാതം’ പറയുന്നു.

‘എന്റെ ശൈലി, എന്റെ ശൈലിയാണ്. അതിന് മാറ്റമുണ്ടാകില്ല’എന്ന് പറഞ്ഞ പിണറായി, തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്ന് പറയുന്നത് പരാജയത്തിന്റെ മുറിവാഴത്തിൽനിന്ന് മാത്രമല്ല, കേരളരാഷ്ട്രീയത്തിലെ ദിശമാറ്റത്തിന്റെ ആശങ്കയുടെ തിരിച്ചറിവിൽനിന്നു കൂടിയാണ്.
ക്ഷേമപെൻഷനു വേണ്ടി വയോജനങ്ങൾക്ക് തെരുവിൽ ഇറങ്ങേണ്ടി വന്നുവെന്ന പാപം ഇടതു സർക്കാരിന് കഴുകിക്കളയാനാവില്ല. മുറവിളികൾ ഏറെ ഉയർന്നിട്ടും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി സർക്കാരിന്റെ ഉറക്കംകെടുത്തിയില്ലെന്നത് വിദ്യാർഥി വഞ്ചനയുടെ നേർസാക്ഷ്യമായി -മുഖപ്രസംഗത്തിൽ പറയുന്നു.

Tags:    
News Summary - suprabhaatham editorial against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.