ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കിനെ കേവലം യുക്തിപരമായല്ല കാണേണ്ടതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ. 95 ശതമാനം സ്ത്രീകളും ഇപ്പോഴത്തെ ആചാരത്തെ അനുകൂലിക്കുന്നുവെന്ന് ദേവസ്വം ബോർഡിെൻറ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. അഞ്ചു ശതമാനം മാത്രമാണ് പ്രവേശനം ആവശ്യപ്പെടുന്നത്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആചാരാനുഷ്ഠാനങ്ങള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും ഇത്തരം ആചാരങ്ങൾ എല്ലാ മതത്തിലുമുണ്ടെന്നും സിങ്വി വാദിച്ചു.
ശബരിമലയിലെ നിയന്ത്രണങ്ങൾ പുരുഷമേധാവിത്വം കൊണ്ടല്ല. മുസ്ലിം പള്ളികളിൽ സ്ത്രീകളെ കയറ്റാത്തത് അവരുടെ വിശ്വാസത്തിെൻറ ഭാഗമാണ്. വിശ്വാസം യുക്തിക്ക് നിരക്കാത്തതാകാം. ആത്മപീഡയിൽ വിശ്വസിക്കുന്ന മുസ്ലിംകളിലെ ശിയാ വിഭാഗക്കാരുണ്ട്. പലരും ഇത് മൃഗീയമെന്നു പറയും. എന്നാൽ, ചിലർ ഇത് മതപരമാണെന്നും പറയും. 2018ലെ മാനദണ്ഡങ്ങളുമായി ചേർന്നില്ലെങ്കിലും അതെെൻറ വിശ്വാസമാണ്. ഇത്തരം കാര്യങ്ങള്‍ കോടതി മാനിക്കണം. എന്നാൽ, ദേവസ്വം ബോർഡിെൻറ നിലപാടിന് സ്ഥിരതയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശബരിമലയിലെ സ്ത്രീവിലക്ക് ഭരണഘടനയുടെ ധാര്‍മികതക്ക് എതിരാണ്. പ്രത്യേക പ്രായക്കാരായ സ്ത്രീകള്‍മാത്രമുള്ള വിലക്ക് ഭരണഘടന വിരുദ്ധമായേ കാണാനാകൂ. എന്നാല്‍, വിഷയം തൊട്ടുകൂടായ്മ ആയി കണ്ട് വാദം കേള്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ദേവസ്വത്തിെൻറ നിലപാടില്‍ സ്ഥിരതയില്ലെന്നും മാസത്തിലെ അഞ്ചു ദിവസം സ്ത്രീകളെ പ്രവേശിപ്പിക്കാമെന്നാണ് നേരത്തേ ഹൈകോടതിയിൽ ബോർഡ് നിലപാടെടുത്തതെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. പ്രത്യുല്‍പാദന ശേഷി മുന്‍നിര്‍ത്തി സ്ത്രീകളെ വിലക്കുേമ്പാൾ അത്തരം നിയന്ത്രണം പുരുഷന്മാര്‍ക്കില്ലെന്നും വിേവചനം അനുവദിക്കാനാകിെല്ലന്നും ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും വ്യക്തമാക്കി. സമൂഹത്തിൽ മേധാവിത്വമുള്ള പുരുഷന്മാർക്ക് എല്ലാ ആചാരങ്ങളും പാലിക്കാമെന്നും എന്നാൽ, പുരുഷെൻറ ‘സ്വത്തായ’ സ്ത്രീകൾക്ക് അതൊന്നും പറ്റില്ല എന്നും പറയുന്നത് എങ്ങനെ ശരിയാകുമെന്ന് അദ്ദേഹം ചോദിച്ചു.
അതേസമയം, തൊട്ടുകൂടായ്മയിൽ വാദം കേൾക്കണമെന്ന് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്ങിെൻറ ആവശ്യം കോടതി അംഗീകരിച്ചില്ല. ശബരിമല കേസിൽ തൊട്ടുകൂടായ്മ വിഷയത്തിലേക്ക് കടക്കില്ലെന്നും 17ാം അനുഛേദം ഈ കേസിൽ പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
ദേവസ്വം ബോര്‍ഡിന് അവരുടെ നിലപാട് പറയാന്‍ തടസ്സമില്ല എന്നായിരുന്നു ഈ വാദങ്ങളോടുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.