ജിഷ്​ണു കേസ്​: സി.ബി.​െഎ ഒരാഴ്​ചക്കകം നിലപാടറിയിക്കണം- സുപ്രീംകോടതി

ന്യൂഡൽഹി: ജിഷ്​ണു പ്രണോയി കേസ്​ ഏറ്റെടുക്കുന്നത്​ സംബന്ധിച്ച്​ സി.ബി.​െഎ ഒരാഴ്​ചക്കകം നിലപാട്​ അറിയിക്കണമെന്ന്​ സുപ്രീംകോടതി. ജിഷ്​ണുവി​​​െൻറ അമ്മ മഹിജ സമർപ്പിച്ച ഹരജി പരിഗണിച്ചാണ്​ സുപ്രീംകോടതിയുടെ നടപടി.

കേസുകളുടെ അന്വേഷണം പൂർത്തിയാക്കാൻ എത്ര വർഷമെടുക്കുമെന്ന്​ സംസ്ഥാന സർ​ക്കാറിനോട്​ കോടതി ചോദിച്ചു. നെഹ്​റു ഗ്രൂപ്പ്​ ചെയർമാൻ പി.കൃഷ്​ണദാസ്​ തിങ്കളാഴ്​ച സുപ്രീംകോടതിയിൽ നേരി​െട്ടത്തിയിരുന്നു.

നെഹ്‌റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് വിട്ട് നേരത്തെ വിഞ്ജാപനമിറങ്ങിയിരുന്നു. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ കേസ്​ സി.ബി.​െഎ ഏറ്റെടുത്തിരുന്നില്ല. ഇതേ തുടർന്നാണ്​ ജിഷ്​ണുവി​​​െൻറ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്​.

Tags:    
News Summary - Supreme court on jishnu case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.